22 Aug 2022 4:27 AM GMT
Summary
വാട്ട്സാപ്പ് അപ്‌ഡേറ്റുകളുടെ തിരക്കിലാണ്. മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി അടുത്തിടെ നിരവധി സ്വകാര്യതാ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാറ്റസ് അപഡേഷന്‍ കാണാന്‍ സ്റ്റാറ്റസ് ബാറില്‍ തിരയേണ്ട കാര്യമില്ല. പുതിയ അപ്‌ഡേഷനില്‍, ചാറ്റ് ചെയ്ത് കൊണ്ടിരിക്കെ ചാറ്റ് ലിസ്റ്റില്‍ തന്നെ തത്സമയം സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന രീതി നടപ്പിലാക്കാനിരിക്കുകയാണ് വാട്ട്‌സാപ്പ്. ആപ്പിന്റെ ആന്‍ഡ്രോയിഡ് 2.22.18.17 പതിപ്പ് ഉപയോഗിക്കുന്ന വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുക. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് എല്ലാവരിലേക്കും എത്താന്‍ സമയമെടുക്കും. […]
വാട്ട്‌സാപ്പ് അപ്‌ഡേറ്റുകളുടെ തിരക്കിലാണ്. മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്പനി അടുത്തിടെ നിരവധി സ്വകാര്യതാ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റാറ്റസ് അപഡേഷന്‍ കാണാന്‍ സ്റ്റാറ്റസ് ബാറില്‍ തിരയേണ്ട കാര്യമില്ല. പുതിയ അപ്‌ഡേഷനില്‍, ചാറ്റ് ചെയ്ത് കൊണ്ടിരിക്കെ ചാറ്റ് ലിസ്റ്റില്‍ തന്നെ തത്സമയം സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന രീതി നടപ്പിലാക്കാനിരിക്കുകയാണ് വാട്ട്‌സാപ്പ്. ആപ്പിന്റെ ആന്‍ഡ്രോയിഡ് 2.22.18.17 പതിപ്പ് ഉപയോഗിക്കുന്ന വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുക. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് എല്ലാവരിലേക്കും എത്താന്‍ സമയമെടുക്കും.
വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള ഫോട്ടോകളും വീഡിയോകളും കാണുന്ന വാട്ട്സാപ്പിലെ സ്റ്റോറി പോലുള്ള ഫീച്ചറാണ് സ്റ്റാറ്റസ്. ഇത് 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുകയും ചെയ്യും. പ്രതിമാസം ഏതാണ്ട് രണ്ട് ബില്യണ്‍ ഉപഭോക്താക്കളുള്ള ജനപ്രിയ ആപ്പാണ് വാട്ട്‌സാപ്പ്.
അടുത്തിടെ നിരവധി ഫീച്ചറുകള്‍ വാട്ട്‌സാപ്പ് നടപ്പില്‍ വരുത്തിയിരുന്നു.