22 Aug 2022 3:52 AM GMT
Summary
ഡെല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ ഭാര്‍തി എയര്‍ടെല്‍ 5ജി സര്‍വീസുകള്‍ക്ക് വന്‍തുക താരിഫായി ഈടാക്കിയോക്കുമെന്ന് സൂചന. രാജ്യത്തെ 5,000 നഗരപ്രദേശങ്ങളിലായി അതിവേഗ 5ജി സേവനം കമ്പനി ആദ്യഘട്ടത്തില്‍ എത്തിക്കും. 2024 മാര്‍ച്ചിനകം ഇന്ത്യയിലൊട്ടാകെ 5ജി സേവനം എത്തിക്കുവാനാണ് എയര്‍ടെല്‍ പദ്ധതിയിടുന്നത്. 5ജിയിലൂടെ അതിവേഗ ടെലികോം സേവനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ആളുകള്‍ 5ജി എനേബിള്‍ഡായ ഹാന്‍ഡ്സെറ്റിലേക്ക് മാറേണ്ടതായി വരും. വേഗത കൂടിയ 5ജി സേവനത്തിന് കൂടുതല്‍ ഡാറ്റ ആവശ്യമായതിനാല്‍ ആളുകള്‍ ഉയര്‍ന്ന താരിഫ് പ്ലാനുകളിലേക്ക് മാറിയേക്കുമെന്ന് ഭാര്‍തി […]
ഡെല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ ഭാര്‍തി എയര്‍ടെല്‍ 5ജി സര്‍വീസുകള്‍ക്ക് വന്‍തുക താരിഫായി ഈടാക്കിയോക്കുമെന്ന് സൂചന. രാജ്യത്തെ 5,000 നഗരപ്രദേശങ്ങളിലായി അതിവേഗ 5ജി സേവനം കമ്പനി ആദ്യഘട്ടത്തില്‍ എത്തിക്കും. 2024 മാര്‍ച്ചിനകം ഇന്ത്യയിലൊട്ടാകെ 5ജി സേവനം എത്തിക്കുവാനാണ് എയര്‍ടെല്‍ പദ്ധതിയിടുന്നത്. 5ജിയിലൂടെ അതിവേഗ ടെലികോം സേവനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ആളുകള്‍ 5ജി എനേബിള്‍ഡായ ഹാന്‍ഡ്സെറ്റിലേക്ക് മാറേണ്ടതായി വരും. വേഗത കൂടിയ 5ജി സേവനത്തിന് കൂടുതല്‍ ഡാറ്റ ആവശ്യമായതിനാല്‍ ആളുകള്‍ ഉയര്‍ന്ന താരിഫ് പ്ലാനുകളിലേക്ക് മാറിയേക്കുമെന്ന് ഭാര്‍തി എയര്‍ടെല്‍ വൈസ് ചെയര്‍മാന്‍ അഖില്‍ ഗുപ്ത അഭിപ്രായപ്പെട്ടിരുന്നു. താരതമ്യേന കൂടിയ നിരക്കിലാകും ആദ്യഘട്ടത്തില്‍ 5ജി സേവനം നല്‍കിത്തുടങ്ങുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന 5ജി സ്പെക്ട്രം ലേലം വഴി ഏകദേശം 17,876 കോടി രൂപ മുന്‍കൂറായി ലഭിച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റാ നെറ്റ്വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളില്‍ നിന്നായിട്ടാണ് ഇത്രയും തുക കിട്ടിയതെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും 20 വാര്‍ഷിക ഗഡുക്കളായി പണമടയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍, ഭാരതി എയര്‍ടെല്‍ നാല് വാര്‍ഷിക ഗഡുക്കള്‍ക്ക് തുല്യമായ 8,312.4 കോടി രൂപ മുന്‍കൂറായി അടച്ചു. റിലയന്‍സ് ജിയോ 7,864.78 കോടി രൂപയും വോഡഫോണ്‍ ഐഡിയ 1,679.98 കോടി രൂപയും അദാനി ഡാറ്റ നെറ്റ്വര്‍ക്ക്‌സ് 18.94 കോടി രൂപയും മുന്‍കൂറായി അടച്ചിട്ടുണ്ട്.
5ജി സ്പെക്ട്രം ലേലം വിളിയില്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും വലിയ തുക വിളിച്ചിരിക്കുന്നത്. 88,078 കോടി രൂപയാണ് റിലയന്‍സ് വിളിച്ച തുക. ഏറ്റവും പുതിയ ബിഡ്ഡിലുണ്ടായിരുന്ന പകുതിയോളം ബാന്‍ഡുകളും റിലയന്‍സ് സ്വന്തമാക്കി. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളാണ് സ്വന്തമാക്കിയത്. ഇത് ആകെ സ്‌പെക്ട്രത്തിന്റെ ഒരു ശതമാനത്തിന് താഴെയാണെന്നും 212 കോടി രൂപയാണ് ഇവയുടെ മൂല്യമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനിനി വൈഷ്ണവ് ഈ മാസം ഒന്നിന് അറിയിച്ചിരുന്നു. 700 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ ഉള്‍പ്പടെയാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 6 മുതല്‍ 10 കിലോമീറ്റര്‍ വരെ സിഗ്നല്‍ റേഞ്ച് നല്‍കുന്ന 5ജി ബാന്‍ഡുകളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.