13 Aug 2022 2:02 AM GMT
Summary
മുന്‍നിര വീഡിയോ പ്ലെയര്‍ സോഫ്റ്റ്‌വെയറായ വിഎല്‍സി മീഡിയയ്ക്ക് ഇന്ത്യയില്‍ നിരോധനമെന്ന് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പായിരുന്നു ഇതിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മീഡിയനാമായാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. നിലവിലുള്ളതില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ വീഡിയോ പ്ലേയറാണിത്. നിരോധനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇപ്പോള്‍ പുറത്ത് വന്നിട്ടില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തിലെ വാസ്തവും എന്താണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ചോദ്യമുയരുകയാണ്. ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണങ്ങള്‍ക്കായി […]
മുന്‍നിര വീഡിയോ പ്ലെയര്‍ സോഫ്റ്റ്‌വെയറായ വിഎല്‍സി മീഡിയയ്ക്ക് ഇന്ത്യയില്‍ നിരോധനമെന്ന് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പായിരുന്നു ഇതിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മീഡിയനാമായാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. നിലവിലുള്ളതില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ വീഡിയോ പ്ലേയറാണിത്. നിരോധനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇപ്പോള്‍ പുറത്ത് വന്നിട്ടില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തിലെ വാസ്തവും എന്താണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ചോദ്യമുയരുകയാണ്.
ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണങ്ങള്‍ക്കായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാലാണ് വിഎല്‍സി മീഡിയ പ്ലെയറിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിഎല്‍സി വഴി മാല്‍വെയര്‍ ലോഡര്‍ വ്യാപിപ്പിക്കാന്‍ സിക്കാഡ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഎല്‍സിയുടെ വെബ്‌സൈറ്റും ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും നിരോധിച്ചിരിക്കുന്നുവെന്നും ഇവയില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരോ കമ്പനിയോ ഇക്കാര്യത്തില്‍ പ്രതികരണം നടത്താത്തതിനാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളിലെ യാഥാര്‍ത്ഥ്യം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. പാരീസ് ആസ്ഥാനമായ വീഡിയോ ലാന്‍ എന്ന കമ്പനിയാണ് വിഎല്‍സി മീഡിയ പ്ലെയര്‍ വികസിപ്പിച്ചത്.