image

13 Aug 2022 6:43 AM GMT

Technology

ഫേസ്ബുക്കില്‍ 'കുട്ടി യൂസര്‍'മാര്‍ കുറയുന്നു : പ്രിയം ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും

MyFin Desk

ഫേസ്ബുക്കില്‍ കുട്ടി യൂസര്‍മാര്‍ കുറയുന്നു : പ്രിയം ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും
X

Summary

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിനെ കൗമാരക്കാര്‍ കൈവിടുന്നുവോ ? ചോദ്യം കേട്ടാല്‍ അമ്പരന്ന് പോകുമെങ്കിലും സംഗതി സത്യമാണെന്ന് തെളിയിക്കുന്നതാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന 13 മുതല്‍ 17 വയസ് വരെയുള്ളവരുടെ എണ്ണം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2014-15 കാലയളവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ അളവ് 71 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 32 ശതമാനം ആയിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്നും 'ഇറങ്ങിയ' കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാമിലും സ്‌നാപ്ചാറ്റിലുമാണ് ഇപ്പോള്‍ ശ്രദ്ധ […]


സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിനെ കൗമാരക്കാര്‍ കൈവിടുന്നുവോ ? ചോദ്യം കേട്ടാല്‍ അമ്പരന്ന് പോകുമെങ്കിലും സംഗതി സത്യമാണെന്ന് തെളിയിക്കുന്നതാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന 13 മുതല്‍ 17 വയസ് വരെയുള്ളവരുടെ എണ്ണം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2014-15 കാലയളവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ അളവ് 71 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 32 ശതമാനം ആയിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്നും 'ഇറങ്ങിയ' കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാമിലും സ്‌നാപ്ചാറ്റിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കിനും വന്‍ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ രണ്ടു വര്‍ഷം മുന്‍പേ ടിക്ക് ടോക്ക് നിരോധിച്ചിരുന്നു. സമൂഹ മാധ്യമം ഉപയോഗിക്കുന്ന കൗമാരക്കാരിലെ 95 പേരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്വിറ്റര്‍, ട്വിച്ച്, വാട്‌സാപ്, റെഡ്ഡിറ്റ്, ടംബ്ലര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും കൗമാരക്കാര്‍ സജീവമാണ്. പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതോടെ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഫേസ്ബുക്കിന്റെ ന്യൂസ് ടാബുകളില്‍ നല്‍കുന്ന കണ്ടന്റുകള്‍ക്ക് പണം നല്‍കേണ്ട എന്ന് മാതൃസ്ഥാപനമായ മെറ്റ അടുത്തിടെ തീരുമാനിച്ചിരുന്നു.
കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത ഇടിവ് നേരിട്ടതോടെയാണ് തീരുമാനം. എന്നാല്‍ ഫേസ്ബുക്കില്‍ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതിന് തടസമുണ്ടാകില്ല. ഇതിന് പ്രത്യേകം നിരക്കും ഈടാക്കില്ല. എന്നാല്‍ ഈ തീരുമാനം ഓണ്‍ലൈന്‍ വാര്‍ത്താ കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ആഗോളതലത്തിലുള്ള മാധ്യമങ്ങളുടെ വരുമാനം നോക്കിയാല്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വന്‍ തുകയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇത് കോടികളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിന്റെ തീരുമാനം യുഎസിലാകും ആദ്യം നടപ്പിലാക്കുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. വരുമാനം കുറഞ്ഞാലും ഒട്ടേറെ ഫോളോവേഴ്‌സ് ഉള്ളതിനാല്‍ ഫേസ്ബുക്കില്‍ കമ്പനികള്‍ വാര്‍ത്ത പോസ്റ്റ് ചെയ്യുന്നത് നിര്‍ത്താന്‍ സാധ്യതയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വാര്‍ത്തകള്‍ക്കായി മാത്രം മെറ്റ 105 മില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. ഇതിന് പുറമേയാണ് 90 മില്യണ്‍ ഡോളര്‍ ന്യൂസ് വീഡിയോകള്‍ക്കായി ചെലവഴിച്ചത്.