3 Aug 2022 3:08 AM GMT
Summary
ഡെല്‍ഹി: പരാതി പരിഹാര സംവിധാനത്തിലൂടെയും നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള സ്വന്തം സംവിധാനം വഴിയും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ജൂണില്‍ 22 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മേയില്‍ 19 ലക്ഷവും, ഏപ്രിലില്‍ 16 ലക്ഷവും, മാര്‍ച്ചില്‍ 18.05 ലക്ഷവും അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്. വന്‍കിട സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയെകുറിച്ച് മുന്‍കാലങ്ങളില്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. ഉപഭോക്തൃ പരാതികളുടെയും അനുബന്ധ നടപടികളുടെയും […]
ഡെല്‍ഹി: പരാതി പരിഹാര സംവിധാനത്തിലൂടെയും നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള സ്വന്തം സംവിധാനം വഴിയും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ജൂണില്‍ 22 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മേയില്‍ 19 ലക്ഷവും, ഏപ്രിലില്‍ 16 ലക്ഷവും, മാര്‍ച്ചില്‍ 18.05 ലക്ഷവും അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്. വന്‍കിട സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയെകുറിച്ച് മുന്‍കാലങ്ങളില്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.
ഉപഭോക്തൃ പരാതികളുടെയും അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനുള്ള സ്വന്തം പ്രതിരോധ നടപടികളടെ വിശദാംശങ്ങളും ഉപഭോക്തൃ സുരക്ഷാ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് വാട്സ്ആപ്പ് വക്താവ് പറഞ്ഞു. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി വര്‍ഷങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ് ടെക്‌നോളജി, ഡാറ്റാ സയന്റിസ്റ്റുകള്‍, വിദഗ്ധര്‍, പ്രോസസ്സുകള്‍ എന്നിവയില്‍ സ്ഥിരമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.