2 Aug 2022 2:11 AM GMT
Summary
സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് അത്ര ശുഭകരമല്ലാത്ത റിപ്പോര്‍ട്ടാണ് മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ പുറത്ത് വരുന്നത്. ഫേസ്ബുക്കിന്റെ ന്യൂസ് ടാബുകളില്‍ നല്‍കുന്ന കണ്ടന്റുകള്‍ക്ക് പണം നല്‍കേണ്ട എന്ന് മാതൃസ്ഥാപനമായ മെറ്റ തീരുമാനിച്ചു. കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത ഇടിവ് നേരിട്ടതോടെയാണ് തീരുമാനം. എന്നാല്‍ ഫേസ്ബുക്കില്‍ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതിന് തടസമുണ്ടാകില്ല. ഇതിന് പ്രത്യേകം നിരക്കും ഈടാക്കില്ല. എന്നാല്‍ ഈ തീരുമാനം ഓണ്‍ലൈന്‍ വാര്‍ത്താ കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. […]
സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് അത്ര ശുഭകരമല്ലാത്ത റിപ്പോര്‍ട്ടാണ് മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ പുറത്ത് വരുന്നത്. ഫേസ്ബുക്കിന്റെ ന്യൂസ് ടാബുകളില്‍ നല്‍കുന്ന കണ്ടന്റുകള്‍ക്ക് പണം നല്‍കേണ്ട എന്ന് മാതൃസ്ഥാപനമായ മെറ്റ തീരുമാനിച്ചു. കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത ഇടിവ് നേരിട്ടതോടെയാണ് തീരുമാനം. എന്നാല്‍ ഫേസ്ബുക്കില്‍ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതിന് തടസമുണ്ടാകില്ല. ഇതിന് പ്രത്യേകം നിരക്കും ഈടാക്കില്ല. എന്നാല്‍ ഈ തീരുമാനം ഓണ്‍ലൈന്‍ വാര്‍ത്താ കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ആഗോളതലത്തിലുള്ള മാധ്യമങ്ങളുടെ വരുമാനം നോക്കിയാല്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നും വന്‍ തുകയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇത്
കോടികളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിന്റെ തീരുമാനം യുഎസിലാകും ആദ്യം നടപ്പിലാക്കുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. വരുമാനം കുറഞ്ഞാലും ഒട്ടേറെ ഫോളോവേഴ്സ് ഉള്ളതിനാല്‍ ഫേസ്ബുക്കില്‍ കമ്പനികള്‍ വാര്‍ത്ത പോസ്റ്റ് ചെയ്യുന്നത് നിര്‍ത്താന്‍ സാധ്യതയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വാര്‍ത്തകള്‍ക്കായി മാത്രം മെറ്റ 105 മില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. ഇതിന് പുറമേയാണ് 90 മില്യണ്‍ ഡോളര്‍ ന്യൂസ് വീഡിയോകള്‍ക്കായി ചെലവഴിച്ചത്. 2019 ലാണ് ഫെയ്‌സ്ബുക്ക് വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കാന്‍ തുടങ്ങിയത്. വാര്‍ത്താ കണ്ടന്റുകള്‍ കുറഞ്ഞാല്‍ ഇതര കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് നേട്ടമായേക്കും. എന്റര്‍ടെയിന്‍മെന്റ് സെഗ്മെന്റില്‍ വീഡിയോ ഉള്‍പ്പടെ പോസ്റ്റ് ചെയ്യുന്ന കമ്പനികള്‍ ഇനി മുതല്‍ ഇരട്ടി കണ്ടന്റുകളിടാനും സാധ്യതയുണ്ട്. വാള്‍സ്ട്രീറ്റ്, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വലിയ തോതില്‍ ഇങ്ങനെ വരുമാനം ലഭിച്ചിരുന്നു.
മെറ്റയുടെ അറ്റ വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം ഇടിഞ്ഞുവെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. വരുമാനം 28.9 ബില്യണ്‍ പ്രതീക്ഷിച്ചെങ്കിലും 28.8 ബില്യണാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഓഹരിയില്‍ നിന്നുള്ള നേട്ടം 2.54 ഡോളര്‍ പ്രതീക്ഷിച്ചെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2.46 ഡോളറാണ്. ഫേസ്ബുക്കിന്റെ സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം പ്രതീക്ഷിച്ചിരുന്നത് 195 കോടിയായിരുന്നെങ്കില്‍ അത് 197 കോടിയായിട്ടുണ്ട്.
മെറ്റയുടെ മൂന്നാംപാദ ഫലങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ പ്രതീക്ഷയിലും ശോഭ കുറഞ്ഞിട്ടുണ്ട്. 28.5 ബില്യണ്‍ ഡോളറിനും, 26 ബില്യണ്‍ ഡോളറിനും ഇടയിലായാണ് ഇത് ചുരുങ്ങിയത്. 30.42 ബില്യണ്‍ ഡോളറിലെത്തുമെന്നായിരുന്നു പ്രതീക്ഷ. പാദാടിസ്ഥാനത്തിലുള്ള പ്രതിദിന സജീവ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം എട്ട് ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പ്രതിമാസത്തിലുള്ള സജീവ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം പാദാടിസ്ഥാനത്തില്‍ രണ്ട് ദശലക്ഷമായി കുറഞ്ഞു.