18 July 2022 3:47 AM GMT
Summary
വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളായ ടൈഗര്‍ ഗ്ലോബല്‍, സെക്വേയ കാപിറ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് നടന്ന ഫണ്ടിംഗില്‍ ഫിന്‍ടെക് മേഖല 47,870 കോടി രൂപയുടെ നിക്ഷേപം നേടി. ഫിന്‍ടെക് സ്ഥാപനങ്ങള്‍ മൊത്തം നിക്ഷേപത്തിന്റെ 26 ശതമാനത്തോളമാണ് ഈ പാദത്തില്‍ സ്വന്തമാക്കിയത്. അതിനുപിന്നാലെ, മീഡിയ എന്റര്‍ടെയ്ന്‍മെന്റ് 19 ശതമാനം, എന്റര്‍പ്രൈസ് ടെക് 16 ശതമാനം, റീട്ടെയില്‍ ടെക് ഒമ്പത് ശതമാനം, എഡ്‌ടെക് എട്ട് ശതമാനം, ഹെല്‍ത്ത് ടെക് അഞ്ച് ശതമാനം എന്നീ മേഖലകളാണ് നിക്ഷേപം നേടിയത്. […]
വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളായ ടൈഗര്‍ ഗ്ലോബല്‍, സെക്വേയ കാപിറ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് നടന്ന ഫണ്ടിംഗില്‍ ഫിന്‍ടെക് മേഖല 47,870 കോടി രൂപയുടെ നിക്ഷേപം നേടി. ഫിന്‍ടെക് സ്ഥാപനങ്ങള്‍ മൊത്തം നിക്ഷേപത്തിന്റെ 26 ശതമാനത്തോളമാണ് ഈ പാദത്തില്‍ സ്വന്തമാക്കിയത്. അതിനുപിന്നാലെ, മീഡിയ എന്റര്‍ടെയ്ന്‍മെന്റ് 19 ശതമാനം, എന്റര്‍പ്രൈസ് ടെക് 16 ശതമാനം, റീട്ടെയില്‍ ടെക് ഒമ്പത് ശതമാനം, എഡ്‌ടെക് എട്ട് ശതമാനം, ഹെല്‍ത്ത് ടെക് അഞ്ച് ശതമാനം എന്നീ മേഖലകളാണ് നിക്ഷേപം നേടിയത്.
ടൈഗര്‍ ഗ്ലോബലിന്റെ മൊത്തം നിക്ഷേപങ്ങളില്‍ 40 ശതമാനം ഫിന്‍ടെക് മേഖലയിലും, 20 ശതമാനം എന്റര്‍പ്രൈസ് ടെക്നോളജി മേഖലയിലുമാണ്. സെക്വേയയെ സംബന്ധിച്ചിടത്തോളം, ഫണ്ടിംഗിന്റെ ഏകദേശം 25 ശതമാനവും എന്റര്‍പ്രൈസ് സാങ്കേതികവിദ്യയിലും, ഫിന്‍ടെക് മേഖലയിലുമാണ് 20 ശതമാനവുമാണ്.
ടൈഗര്‍ ഗ്ലോബലും സെക്വേയയും നിക്ഷേപം നടത്തിയിരിക്കുതില്‍ 60 ശതമാനവും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ ഘട്ടത്തിലാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിയോബാങ്കിംഗ് സ്ഥാപനമായ ഓപ്പണ്‍, സാസ് പ്ലാറ്റ്ഫോം ലീഡ്സ്‌ക്വയേഡ്, എഡ്ടെക് സ്റ്റാര്‍ട്ട്-അപ്പ് ഫിസിക്സ്വാല, ഓണ്‍ലൈന്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് പ്ലേസ് പര്‍പ്പിള്‍ എന്നിങ്ങനെ നാല് യൂണികോണുകള്‍ മാത്രമാണ് ഉണ്ടായത്. ഐഐഎഫ്എല്‍ നിന്ന് സീരീസ് ഡി ഫണ്ടിംഗില്‍ 50 ദശലക്ഷം ഡോളര്‍ സമാഹരിച്ചതിന് ശേഷം ഓപ്പണ്‍ ആദ്യത്തെ നിയോബാങ്കിംഗ് യൂണികോണ്‍ ആയി.വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലില്‍ ലീഡ്‌സ്‌ക്വയേഡ് സീരീസ് സി ഫണ്ടിംഗില്‍ 153 ദശലക്ഷം ഡോളര്‍ സമാഹരിച്ചു, അതേസമയം ഫിസിക്‌സ് വാലാ അതിന്റെ സീരീസ് എ ഫണ്ടിംഗില്‍ വെസ്റ്റ്ബ്രിഡ്ജില്‍ നിന്നും ജിഎസ്‌വി വെഞ്ച്വേഴ്‌സില്‍ നിന്നും 100 ദശലക്ഷം ഡോളറും സമാഹരിച്ചിരുന്നു. പാരാമാര്‍ക്ക് വെഞ്ച്വേഴ്‌സില്‍ നിന്നുള്ള സീരീസ് ഇ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി പര്‍പ്പിള്‍ 34 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിച്ചു.
ജനുവരി-മാര്‍ച്ച് കാലയളവില്‍ 16 പുതിയ യൂണികോണുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു, എന്നാല്‍, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള ഫണ്ട് ഒഴുക്ക് കുറഞ്ഞതിനാല്‍ ഈ പാദത്തില്‍ ഇത് നാലായി കുറഞ്ഞു.
2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം 17 ശതമാനം ഇടിഞ്ഞ് ആറ്് ബില്യണ്‍ ഡോളറായി.