13 July 2022 6:51 AM GMT
Summary
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഇറക്കുമതിയുമായി ബന്ധപ്പെട്ട് 4,389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതായി ധനമന്ത്രാലയം അറിയിച്ചു. ഗുവാങ്ഡോംഗ് ഓപ്പോ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കോര്‍പ്പറേഷന്റെ (ഓപ്പോ ചൈന) ഉപസ്ഥാപനമാണ് ഓപ്പോ മൊബൈല്‍സ് ഇന്ത്യ. ഇന്ത്യയിലുടനീളം മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണം, അസംബ്ലിംഗ്, മൊത്തവ്യാപാരം, വിതരണം എന്നിവയില്‍ ഓപ്പോ ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നു. ഓപ്പോ ഇന്ത്യയുടെ ഓഫീസ് പരിസരങ്ങളിലും പ്രധാന മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ വീടുകളിലും ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍, മൊബൈല്‍ ഫോണുകളുടെ […]
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഇറക്കുമതിയുമായി ബന്ധപ്പെട്ട് 4,389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതായി ധനമന്ത്രാലയം അറിയിച്ചു. ഗുവാങ്ഡോംഗ് ഓപ്പോ മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കോര്‍പ്പറേഷന്റെ (ഓപ്പോ ചൈന) ഉപസ്ഥാപനമാണ് ഓപ്പോ മൊബൈല്‍സ് ഇന്ത്യ. ഇന്ത്യയിലുടനീളം മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണം, അസംബ്ലിംഗ്, മൊത്തവ്യാപാരം, വിതരണം എന്നിവയില്‍ ഓപ്പോ ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നു.
ഓപ്പോ ഇന്ത്യയുടെ ഓഫീസ് പരിസരങ്ങളിലും പ്രധാന മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ വീടുകളിലും ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍, മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണത്തിനായി ഓപ്പോ ഇന്ത്യ ഇറക്കുമതി ചെയ്ത ചില വസ്തുക്കളുടെ വിവരണത്തില്‍ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന കുറ്റകരമായ വസ്തുതകള്‍ കണ്ടെത്തിയിരുന്നു. 2981 കോടി രൂപയുടെ അര്‍ഹതയില്ലാത്തെ ഡ്യൂട്ടി ഇളവ് ആനുകൂല്യങ്ങള്‍ ഓപ്പോ നേടിയെടുത്തു. കൂടാതെ കസ്റ്റംസ് അതോറിറ്റിയുടെ മുമ്പാകെ നല്‍കിയ പ്രസ്താവനയില്‍ കമ്പനിയിലെ ഉയര്‍ന്ന മാനേജ്‌മെന്റ് ജീവനക്കാരും വിതരണക്കാരും തെറ്റായ വിവരണം സമര്‍പ്പിച്ചതായും കണ്ടെത്തി.
പ്രൊപ്രൈറ്ററി ടെക്നോളജി, ബ്രാന്‍ഡ്, ഐപിആര്‍ ലൈസന്‍സ് മുതലായവയുടെ ഉപയോഗത്തിന് പകരമായി, ചൈന ആസ്ഥാനമായുള്ള വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 'റോയല്‍റ്റി', 'ലൈസന്‍സ് ഫീ' എന്നിവ അടയ്ക്കുന്നതിന് ഓപ്പോ ഇന്ത്യ പണം അയച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകള്‍ ഓപ്പോ ലംഘിച്ചിട്ടുണ്ടെന്നും ഈ അക്കൗണ്ടില്‍ ഓപ്പോ ഇന്ത്യ 1,408 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്.