8 July 2022 2:44 AM GMT
Summary
മുംബൈ: ഇന്ത്യന്‍ തൊഴില്‍ വിപണിയിലെ എല്ലാ വ്യവസായ മേഖലകളും ജൂണില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മോണ്‍സ്റ്റര്‍ എംപ്ലോയ്മെന്റ് ഇന്‍ഡക്സിന്റെ (എംഇഐ) റിപ്പോര്‍ട്ട് പ്രകാരം, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ), ട്രാവല്‍ ആന്‍ഡ് ടൂറിസം, കെമിക്കല്‍ വ്യവസായങ്ങള്‍ എന്നിവ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിയമന നടപടികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഹരിത ഊര്‍ജമേഖല, സസ്റ്റയ്നബിള്‍ ഫിനാന്‍സ് മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജൂണിലെ എംപ്ലോയ്മെന്റ് ഇന്‍ഡക്സ് 279 ആയി തുടരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ […]
മുംബൈ: ഇന്ത്യന്‍ തൊഴില്‍ വിപണിയിലെ എല്ലാ വ്യവസായ മേഖലകളും ജൂണില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മോണ്‍സ്റ്റര്‍ എംപ്ലോയ്മെന്റ് ഇന്‍ഡക്സിന്റെ (എംഇഐ) റിപ്പോര്‍ട്ട് പ്രകാരം, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ), ട്രാവല്‍ ആന്‍ഡ് ടൂറിസം, കെമിക്കല്‍ വ്യവസായങ്ങള്‍ എന്നിവ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിയമന നടപടികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഹരിത ഊര്‍ജമേഖല, സസ്റ്റയ്നബിള്‍ ഫിനാന്‍സ് മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജൂണിലെ എംപ്ലോയ്മെന്റ് ഇന്‍ഡക്സ് 279 ആയി തുടരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 271 ആയിരുന്നു.
'ഇന്ത്യന്‍ തൊഴില്‍ വിപണി, ഹരിതവിപ്ലവത്തിന്റെ പിന്‍ബലത്തില്‍ പുതിയ വിഭാഗങ്ങള്‍ക്കൊപ്പം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കഠിനമായ കാലഘട്ടത്തില്‍ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ വ്യവസായങ്ങള്‍ കൂടുതല്‍ വളര്‍ച്ച നേടുന്നുണ്ട്. ഇന്ത്യ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ ഡിസറപ്ഷന്‍ നടക്കുമ്പോള്‍ ഇത് വളരെ പ്രോത്സാഹജനകമാണ്.' മോണ്‍സ്റ്റര്‍ഡോട്ട്കോം സിഇഒ ശേഖര്‍ ഗരിസ പറഞ്ഞു.
മെട്രോ നഗരങ്ങളില്‍ മുംബൈ 23 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. കോയമ്പത്തൂര്‍ 19 ശതമാനം ഉയര്‍ന്നു. രണ്ടാം നിര വിപണികളില്‍ ഗണ്യമായ ആവശ്യകതയെ പ്രതിനിധീകരിക്കുന്നു.
പുതിയ നിയമനങ്ങളില്‍ മെട്രോ നഗരങ്ങളായ ഹൈദരാബാദ് 15 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍, ഡല്‍ഹി-എന്‍സിആര്‍ 13 ശതമാനവും, അഹമ്മദാബാദ് 11 ശതമാനവും വളര്‍ച്ച നേടി. അതേസമയം ചെന്നൈ എട്ട് ശതമാനവും പൂണെ ഒന്‍പത് ശതമാനവും വര്‍ധന വന്നിട്ടുണ്ട്. ബംഗളൂരുവില്‍ നാല് ശതമാനമാണ് നിയമന വളര്‍ച്ച.