6 July 2022 3:32 AM GMT
Summary
ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് പല വിധത്തിലുള്ള സാങ്കേതികവിദ്യ ഇന്ന് മിക്ക ബിസിനസുകാരും ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞത് ഒരു ഫേസ്ബുക്ക് പേജ് എങ്കിലും കാണും. എന്നാല്‍ കമ്പനിയുടെ 'ക്രെഡിബിലിറ്റി'യും 'ക്ലാസും' കുറച്ചു കൂടി ഉയരണമെങ്കില്‍ സ്വന്തം വെബ്സൈറ്റ് വേണമെന്ന് നിര്‍ബന്ധമുള്ളവരുണ്ട്. പക്ഷെ, അത് കൈയ്യില്‍ കാശുള്ളവര്‍ക്ക് മാത്രം യാഥാര്‍ത്ഥ്യമാക്കാവുന്ന സ്വപ്നമാണോ? ഈ ധാരണ പൊളിച്ചെഴുതുകയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമോജോ. സ്വന്തം വെബ്സൈറ്റ് എന്ന സ്വപ്നം കൊണ്ടുനടക്കുന്ന ചെറു ബിസിനസുകള്‍ക്ക് 'സ്മാര്‍ട്ട് പേജിലൂടെ' പുത്തന്‍ അവസരമൊരുക്കുകയാണ് ഇന്‍സ്റ്റാമോജോ. […]
ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് പല വിധത്തിലുള്ള സാങ്കേതികവിദ്യ ഇന്ന് മിക്ക ബിസിനസുകാരും ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞത് ഒരു ഫേസ്ബുക്ക് പേജ് എങ്കിലും കാണും. എന്നാല്‍ കമ്പനിയുടെ 'ക്രെഡിബിലിറ്റി'യും 'ക്ലാസും' കുറച്ചു കൂടി ഉയരണമെങ്കില്‍ സ്വന്തം വെബ്സൈറ്റ് വേണമെന്ന് നിര്‍ബന്ധമുള്ളവരുണ്ട്. പക്ഷെ, അത് കൈയ്യില്‍ കാശുള്ളവര്‍ക്ക് മാത്രം യാഥാര്‍ത്ഥ്യമാക്കാവുന്ന സ്വപ്നമാണോ? ഈ ധാരണ പൊളിച്ചെഴുതുകയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമോജോ.
സ്വന്തം വെബ്സൈറ്റ് എന്ന സ്വപ്നം കൊണ്ടുനടക്കുന്ന ചെറു ബിസിനസുകള്‍ക്ക് 'സ്മാര്‍ട്ട് പേജിലൂടെ' പുത്തന്‍ അവസരമൊരുക്കുകയാണ് ഇന്‍സ്റ്റാമോജോ. വളരെ ലളിതമായ സിംഗിള്‍ ലാന്‍ഡിംഗ് പേജാണ് ഇന്‍സ്റ്റാമോജോയുടെ സ്മാര്‍ട്ട് പേജ് എന്നത്. മറ്റ് വെബ്സൈറ്റില്‍ കാണുന്നത് പോലെ അധിക പേജുകള്‍ ഉണ്ടാകില്ലെന്ന് മാത്രമല്ല ഒറ്റ പേജില്‍ ബിസിനസിന്റെ വിശദവിവരങ്ങള്‍ മുതല്‍ പേയ്മെന്റ് ഓപ്ഷന്‍ വരെ ലഭിക്കും.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന എംഎസ്എംഇകള്‍ക്കും ഇന്‍സ്റ്റാമോജോയുടെ ചുവടുവെപ്പ് സഹായകരമാകും. വളരെ ലളിതമായ പ്രക്രിയയിലൂടെ സ്മാര്‍ട്ട് പേജ് രൂപീകരിക്കാം. ഉത്പന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് പുറമേ സര്‍വീസ് കമ്പനികള്‍, ഫ്രീലാന്‍സേഴ്സ്, ട്രെയിനര്‍മാര്‍ മുതല്‍ ക്രൗഡ് ഫണ്ടിംഗിന് വരെ പ്രയോജനകരമാകും വിധം കസ്റ്റമൈസ് ചെയ്താണ് സ്മാര്‍ട്ട് പേജിന്റെ രൂപകല്‍പന.
എങ്ങനെ സ്മാര്‍ട്ട് പേജ് തയാറാക്കാം ?
ഇന്‍സ്റ്റാമോജോയുടെ ഡാഷ്ബോര്‍ഡില്‍ ലോഗിന്‍ ചെയ്ത ശേഷം സ്മാര്‍ട്ട് പേജ് തിരഞ്ഞെടുത്ത് ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാം. ഇതില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണം. എപ്പോള്‍ വേണമെങ്കിലും ഇവ തിരുത്താനും പുതിയ വിവരങ്ങള്‍ കൊടുത്ത് അപ്ഡേറ്റ് ചെയ്യാനും സാധിക്കും. സബ്സ്‌ക്രിപ്ഷന്‍ രീതിയില്‍ പേജ് തയാറാക്കാനും അവസരമുണ്ട്. സ്മാര്‍ട്ട് പേജ് പ്രോ എന്നാണ് സബ്സ്‌ക്രിപ്ഷന്‍ രീതിയിലുള്ള പേജിന്റെ പേര്.
ഇതില്‍ ഫേസ്ബുക്ക് പിക്സല്‍ ലിങ്കിംഗ് മുതല്‍ എന്‍ക്വയറി ഫോമും, ഗൂഗിള്‍ അനലറ്റിക്സ് ഇന്റഗ്രേഷനും ഉള്‍പ്പടെയുള്ള സംവിധാനങ്ങളുണ്ട്. സ്വയം പേജ് സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഇന്‍സ്റ്റാമോജോയുടെ ടെക്് വിദഗ്ധര്‍ പേജ് തയാറാക്കി തരുന്ന 'ഡൂ ഇറ്റ് ഫോര്‍ മീ' ഓപ്ഷനും ഇതിലുണ്ട്. വ്യാപാരികള്‍ക്കായി മോജോവേഴ്സിറ്റി എന്ന സൗജന്യ ലേണിംഗ് പ്ലാറ്റ്ഫോമും ഇന്‍സ്റ്റാമോജോ തയാറാക്കിയിട്ടുണ്ട്.