22 Jun 2022 10:00 AM IST
Summary
ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്ടെക് ഉച്ചകോടി നാളെ(ജൂണ്‍ 24) നടക്കും. ലെ മെറഡിയന്‍ ഹോട്ടലില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ഉച്ചകോടിയില്‍ സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത്ടെക് ആക്സിലറേറ്ററിന്‍റെ പ്രഖ്യാപനവുമുണ്ടാകും. ഫിന്‍ടെക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയാണ് ഹെല്‍ത്ത്ടെക്. മികച്ച ആരോഗ്യപരിപാലന സംവിധാനമുള്ള കേരളത്തില്‍ ഇതിന്‍റെ സാധ്യതകള്‍ വളരെ വലുതാണെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് […]
ഫിന്‍ടെക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയാണ് ഹെല്‍ത്ത്ടെക്. മികച്ച ആരോഗ്യപരിപാലന സംവിധാനമുള്ള കേരളത്തില്‍ ഇതിന്‍റെ സാധ്യതകള്‍ വളരെ വലുതാണെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കേരള ഐടി, ഇ-ഹെല്‍ത്ത് കേരള, ടൈ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ആരോഗ്യപരിപാലന രംഗത്തെ എല്ലാ പങ്കാളിത്ത മേഖലകളെയും ഒരു വേദിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ഉച്ചകോടിയ്ക്കുള്ളത്. ആരോഗ്യ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും അതിന്‍റെ വാണിജ്യ സാധ്യതകള്‍ തേടുന്നതിനുമുള്ള അവസരം ഉച്ചകോടിയിലൂടെ ലഭിക്കും.