15 Jun 2022 4:15 AM GMT
Summary
ഡെല്‍ഹി: മെറ്റാവേസിലെ ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിപ്ലക്സായ എക്സ്ട്രീം മള്‍ട്ടിപ്ലക്സ് അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍. എയര്‍ടെല്ലിന്റെ എക്സ്ട്രീം പ്രീമിയം ഓഫറിന്റെ വിപുലീകരണമാണ് എക്സ്ട്രീം മള്‍ട്ടിപ്ലക്സ്. ലോഞ്ച് ചെയ്ത് 100 ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ദശലക്ഷം വരിക്കാര്‍ എക്സ്ട്രീം പ്രീമിയത്തില്‍ ചേര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. പ്രമുഖ ഒടിടി പങ്കാളികളുമായി സഹകരിച്ച് 20-സ്‌ക്രീന്‍ പ്ലാറ്റ്ഫോമായിരിക്കും എയര്‍ടെല്ലിന്റെ എക്സ്ട്രീം മള്‍ട്ടിപ്ലക്സ് ആപ്ലിക്കേഷനില്‍ ലഭ്യമാകുക. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷകളിലും സിനിമകളും മറ്റ് […]
ഡെല്‍ഹി: മെറ്റാവേസിലെ ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിപ്ലക്സായ എക്സ്ട്രീം മള്‍ട്ടിപ്ലക്സ് അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍. എയര്‍ടെല്ലിന്റെ എക്സ്ട്രീം പ്രീമിയം ഓഫറിന്റെ വിപുലീകരണമാണ് എക്സ്ട്രീം മള്‍ട്ടിപ്ലക്സ്. ലോഞ്ച് ചെയ്ത് 100 ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ദശലക്ഷം വരിക്കാര്‍ എക്സ്ട്രീം പ്രീമിയത്തില്‍ ചേര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
പ്രമുഖ ഒടിടി പങ്കാളികളുമായി സഹകരിച്ച് 20-സ്‌ക്രീന്‍ പ്ലാറ്റ്ഫോമായിരിക്കും എയര്‍ടെല്ലിന്റെ എക്സ്ട്രീം മള്‍ട്ടിപ്ലക്സ് ആപ്ലിക്കേഷനില്‍ ലഭ്യമാകുക. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷകളിലും സിനിമകളും മറ്റ് പരിപാടികളും ലഭ്യമാകും.
ഉപയോക്താക്കളെ പാര്‍ട്ടിനൈറ്റ് മെറ്റാവെര്‍സില്‍ സംവദിക്കാന്‍ ഈ പ്ലാറ്റ്‌ഫോം അനുവദിക്കുന്നു. പാര്‍ട്ടിനൈറ്റിന്റെ സ്രഷ്ടാവായ ഗാമിട്രോണിക്‌സ് വികസിപ്പിച്ചെടുത്ത ഈ ആശയം എയര്‍ടെല്ലിന്റെ സംയോജിത മീഡിയ റെക്കോര്‍ഡ് ഏജന്‍സിയായ എസെന്‍സാണ് ആവിഷ്‌കരിച്ചത്.
വെബ് 3.0 ആപ്പുകളും ഇമ്മേഴ്സീവ് സ്റ്റോറി ടെല്ലിംഗും പങ്കാളികളില്‍ നിന്നുള്ള ഉള്ളടക്കത്തിന്റെ ശേഖരണവും ഒരുമിച്ച് കൊണ്ടുവരുന്ന വലിയ അനുഭവമാണ് എക്സ്ട്രീം മള്‍ട്ടിപ്ലക്സ് പ്രദാനം ചെയ്യുന്നതെന്ന് എയര്‍ടെല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശാശ്വത് ശര്‍മ്മ പറഞ്ഞു.