image

11 Jun 2022 6:30 AM GMT

Technology

ഇന്ത്യയിലെ ആദ്യ ഡ്രോൺ ഡെലിവറി  കേരളത്തിൽ

MyFin Desk

ഇന്ത്യയിലെ ആദ്യ ഡ്രോൺ ഡെലിവറി  കേരളത്തിൽ
X

Summary

ആരോഗ്യ മേഖലയിലെ മുൻനിര കമ്പനിയായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി സംവിധാനം കേരളത്തിൽ  ഏർപ്പെടുത്തുന്നു.സംസഥാനത്ത്  ഉടനീളം ആശുപത്രികളിലും, ലാബുകളിലും വീടുകളിലും എത്തി മരുന്നുകളും, സാമ്പിളുകളുമെല്ലാം കൈമാറ്റം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. പ്രമുഖ ഡ്രോൺ ടെക്നോളജി ലോജിസ്റ്റിക്സ് സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്.കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കൽ ലാബ് സാമ്പിളുകളും ഡ്രോൺ വഴി കഴിഞ്ഞ […]


ആരോഗ്യ മേഖലയിലെ മുൻനിര കമ്പനിയായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി സംവിധാനം കേരളത്തിൽ ഏർപ്പെടുത്തുന്നു.സംസഥാനത്ത് ഉടനീളം ആശുപത്രികളിലും, ലാബുകളിലും വീടുകളിലും എത്തി മരുന്നുകളും, സാമ്പിളുകളുമെല്ലാം കൈമാറ്റം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്.
പ്രമുഖ ഡ്രോൺ ടെക്നോളജി ലോജിസ്റ്റിക്സ് സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്.കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കൽ ലാബ് സാമ്പിളുകളും ഡ്രോൺ വഴി കഴിഞ്ഞ ദിവസം എത്തിച്ചു പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കുറഞ്ഞ ചിലവിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും സഹായകമാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ആശയം സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളെ ആരോഗ്യമേഖല നല്ല രീതിയിൽ ഉപയോഗിക്കുന്നതിന്റെ അടയാളമാണ്. ആശുപത്രികളിലും, ലാബുകളിലും വീടുകളിലും എത്തി മരുന്നുകളും, സാമ്പിളുകളുമെല്ലാം കൈമാറ്റം ചെയ്യാൻ ഡ്രോണുകൾ ഉപയോഗപ്രദമാണ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രവർത്തനം
ആദ്യം താപനില നിയന്ത്രിതമായ പേലോഡ് ബോക്സുകളിൽ മരുന്നും ഡയഗ്നോസ്റ്റിക് സാമ്പിളും കയറ്റിവയ്ക്കും. ഈ ജോലികൾ ചെയ്യുന്നത് സ്കൈ എയർ കോൾഡ് ചെയിൻ പ്രൊഫഷണലുകളായിരിക്കും . ഈ ബോക്‌സ് പിന്നീട് ഡ്രോണിൽ ഘടിപ്പിക്കുകയും നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക്, മുൻകൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുക.