11 Jun 2022 5:22 AM GMT
Summary
റിയാക്ഷൻ ഫീചറുകൾക്ക് പിന്നാലെ വാട്സാപ്പ് വീണ്ടും പുതിയ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ്. വാട്സാപ്പിന്റെ പുതിയ വേർഷൻ ആണോ ഉപയോഗിക്കുന്നത്, എങ്കിൽ രണ്ട് പുതിയ ഫീചറുകൾ നിങ്ങൾക്ക് ലഭിക്കും. ഒരൊറ്റ വീഡിയോ കോളിൽ 32 അംഗങ്ങളെ വരെ ഇനി ചേർക്കാനാകും. കൂടാതെ, 256 അംഗങ്ങളെ ഉൾക്കൊള്ളിച്ചിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇനി 512 അംഗങ്ങളെ ഉൾക്കൊളിക്കാം. കഴിഞ്ഞ മാസം ഇതിനെത്തുടർന്നുള്ള അറിയിപ്പ് വന്നിരുന്നു എങ്കിലും ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ് എന്നിവയിലൊന്നും സൗകര്യം ലഭിച്ചിരുന്നില്ല. ഇപ്പോൾ അപ്ഡേറ്റഡ് വേർഷനിൽ ഈ രണ്ട് ഫീചറുകളും […]
റിയാക്ഷൻ ഫീചറുകൾക്ക് പിന്നാലെ വാട്സാപ്പ് വീണ്ടും പുതിയ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ്.
വാട്സാപ്പിന്റെ പുതിയ വേർഷൻ ആണോ ഉപയോഗിക്കുന്നത്, എങ്കിൽ രണ്ട് പുതിയ ഫീചറുകൾ നിങ്ങൾക്ക് ലഭിക്കും. ഒരൊറ്റ വീഡിയോ കോളിൽ 32 അംഗങ്ങളെ വരെ ഇനി ചേർക്കാനാകും. കൂടാതെ, 256 അംഗങ്ങളെ ഉൾക്കൊള്ളിച്ചിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇനി 512 അംഗങ്ങളെ ഉൾക്കൊളിക്കാം.
കഴിഞ്ഞ മാസം ഇതിനെത്തുടർന്നുള്ള അറിയിപ്പ് വന്നിരുന്നു എങ്കിലും ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ് എന്നിവയിലൊന്നും സൗകര്യം ലഭിച്ചിരുന്നില്ല. ഇപ്പോൾ അപ്ഡേറ്റഡ് വേർഷനിൽ ഈ രണ്ട് ഫീചറുകളും ലഭ്യമാണ്.