സൈബര്‍ സുരക്ഷയുടെ അഭാവം മൂലം നിങ്ങള്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ടോ? അഥവാ അത്ര വലുതല്ലെങ്കിലും നഷ്ടം എന്നത് നിങ്ങള്‍ക്ക്...
സൈബര്‍ സുരക്ഷയുടെ അഭാവം മൂലം നിങ്ങള്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ടോ? അഥവാ അത്ര വലുതല്ലെങ്കിലും നഷ്ടം എന്നത് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകും. ബാങ്കിലെ പണം, ഡാറ്റ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ നഷ്ടപ്പെടുന്നവര്‍ ഒട്ടേറെ പേരാണ്. മാത്രമല്ല വൈറസ് ആക്രമണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ മൂലം നിങ്ങളുടെ വിലയേറിയ ഗാഡ്ജറ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഇവയ്ക്കെല്ലാം സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് സൈബര്‍ ഇന്‍ഷുറന്‍സിനെ പറ്റി ചിന്തിക്കാത്തത്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ നിങ്ങള്‍ക്ക് പരിരക്ഷ നല്‍കാന്‍ ഇത്തരം പോളിസികള്‍ക്ക് സാധിക്കും എന്നത് മറക്കരുത്.
സൈബര്‍ ഇന്‍ഷുറന്‍സ് എന്നാല്‍ ?
പ്രധാനമായും രണ്ട് തരം കവറേജാണ് സൈബര്‍ ഇന്‍ഷുറന്‍സില്‍ വരുന്നത്. പോളിസി ഉടമയ്ക്ക് നേരിട്ടുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഫസ്റ്റ് പാര്‍ട്ടി കവറേജാണ് ആദ്യത്തേത്. ഒരു സ്ഥാപനത്തിന് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ നിങ്ങള്‍ക്കെന്തെങ്കിലും നഷ്ടമുണ്ടായാല്‍ പരിരക്ഷ നല്‍കുന്ന പോളിസികളെ തേഡ് പാര്‍ട്ടി പോളിസികള്‍ എന്നാണ് വിളിക്കുന്നത്.
മോചനദ്രവ്യം ആവശ്യപ്പെട്ട് ആരെങ്കിലും നിങ്ങളുടെ കംമ്പ്യൂട്ടറിലെ ഡാറ്റ കയ്യടക്കി വെക്കുക, പ്രകൃതി ദുരന്തം മൂലമുള്ള പ്രശ്നങ്ങള്‍ മൂലം നിങ്ങളുടെ ഗാഡ്ജറ്റ് നശിക്കുക, വൈറസ് അല്ലെങ്കില്‍ മാല്‍വെയര്‍ ആക്രമണം മൂലം നിങ്ങളുടെ ഹാര്‍ഡ് വെയറിലെ ഡാറ്റ നഷ്ടമാകുക തുടങ്ങിയ പ്രതിസന്ധികളിലെല്ലാം ഫസ്റ്റ് പാര്‍ട്ടി കവറേജാണ് ലഭിക്കുക. ഡാറ്റാ സുരക്ഷാ ലംഘനം മൂലമുള്ള നഷ്ടപരിഹാരത്തിന് നിങ്ങള്‍ അര്‍ഹരാണെന്ന് കോടതി ഉത്തരവ് ഉള്ള സാഹചര്യം, കോപ്പിറൈറ്റ്, ഡൊമെയ്ന്‍ നെയിം, ട്രേഡ് നെയിം മുതലായവ കയ്യടക്കുന്ന സാഹചര്യം തുടങ്ങവയിലെല്ലാം തേര്‍ഡ് പാര്‍ട്ടി സൈബര്‍ ഇന്‍ഷുറന്‍സ് പോളിസി വഴി പരിരക്ഷ ലഭിക്കും.
പരിരക്ഷ എങ്ങനെ ?
ഐആര്‍ഡിഎഐ ലിസറ്റ് ചെയ്തിരിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ കണക്കിലെടുത്ത് 10,000 രൂപ മുതല്‍ 5 കോടി രൂപയുടെ വരെ പരിരക്ഷ നല്‍കുന്ന സൈബര്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ട്. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം എടുക്കാവുന്ന കസ്റ്റമൈസ്ഡ് സ്‌കീമുകളുമുണ്ട്. പോളിസി എടുക്കുന്നതിനൊപ്പം ഐടി സംബന്ധമായ വിദഗ്ധാഭിപ്രായം ലഭിക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികള്‍ അവസരമൊരുക്കും.
ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് ഹാക്കിംഗ് പോലുള്ള 'തെഫ്റ്റ് ഓഫ് ഫണ്ട്‌സ്', സൈബര്‍ സ്‌റ്റോക്കിംഗ്, ഡാറ്റാ റീസ്‌റ്റോറേഷന്‍ ചെലവ്, ഫിഷിംഗ്, ഐഡന്റിറ്റി തെഫ്റ്റ്, മീഡിയ ലയബിലിറ്റി ക്ലെയിമുകള്‍ എന്നിവയ്ക്കാണ് സൈബര്‍ സെക്യൂരിറ്റി ഇന്‍ഷുറന്‍സ് പോളിസികളില്‍ കവറേജ് ലഭിക്കുന്നത്.