image

13 April 2022 7:52 AM GMT

Technology

ഇന്‍ഫോസിസിൻറെ അറ്റാദായം നാലാം പാദത്തില്‍ 12% ഉയര്‍ന്ന് 5,686 കോടിയായി

MyFin Bureau

ഇന്‍ഫോസിസിൻറെ അറ്റാദായം നാലാം പാദത്തില്‍ 12% ഉയര്‍ന്ന് 5,686 കോടിയായി
X

Summary

ഡെല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ നാലാം പാദത്തിലെ സംയോജിത അറ്റാദായം 12 ശതമാനം ഉയര്‍ന്ന് 5,686 കോടി രൂപയായി. ബെംഗലുരു ആസ്ഥാനമായുള്ള കമ്പനിക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,076 കോടി രൂപയായിരുന്നു അറ്റാദായം.ഇന്‍ഫോസിസിന്റെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 26,311 കോടി രൂപയില്‍ നിന്നും 22.7 ശതമാനം ഉയര്‍ന്ന് 32,276 കോടി രൂപയായി. 2022-23 വര്‍ഷത്തില്‍ കമ്പനി 13 മുതല്‍ 15 ശതമാനത്തിന്റെ മൊത്ത വരുമാന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. […]


ഡെല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ നാലാം പാദത്തിലെ സംയോജിത അറ്റാദായം 12 ശതമാനം ഉയര്‍ന്ന് 5,686 കോടി രൂപയായി.
ബെംഗലുരു ആസ്ഥാനമായുള്ള കമ്പനിക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,076 കോടി രൂപയായിരുന്നു അറ്റാദായം.ഇന്‍ഫോസിസിന്റെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 26,311 കോടി രൂപയില്‍ നിന്നും 22.7 ശതമാനം ഉയര്‍ന്ന് 32,276 കോടി രൂപയായി.
2022-23 വര്‍ഷത്തില്‍ കമ്പനി 13 മുതല്‍ 15 ശതമാനത്തിന്റെ മൊത്ത വരുമാന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റാദായം 14.3 ശതമാനം ഉയര്‍ന്ന് 22,110 കോടി രൂപയില്‍ എത്തിയിരുന്നു. മൊത്ത വരുമാനം 21 ശതമാനം ഉയര്‍ന്ന് 1,21,641 കോടി രൂപയുമായിരുന്നു.
"ഉപഭോക്താക്കളുടെ പ്രതീക്ഷ വിജയകരമായി പൂർത്തിയാക്കാനുള്ള ഞങ്ങളുടെ കഴിവിൽ അവർ വിശ്വസിക്കൂന്നു. അവരുടെ ആത്മവിശ്വാസമാണ് ഞങ്ങളുടെ പിൻതുണ. അതുകൊണ്ട് തന്നെ വിപണി പങ്കാളിത്തത്തില്‍ നേട്ടമുണ്ടാക്കുന്നത് തുടരും," ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ സലില്‍ പരേഖ് പറഞ്ഞു. 2021-22 ല്‍, ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 16 രൂപ ലാഭവിഹിതമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ശക്തമായ ഡിമാന്‍ഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വില്‍പ്പന, ഡെലിവറി എന്നിവയിലുടനീളം ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ദീര്‍ഘകാല നിക്ഷേപം നടത്താനാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഊര്‍ജിതമായ ചെലവ്ചുരുക്കല്‍ പരിപാടികളിലൂടെയും, സേവന മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിലനിര്‍ണ്ണയത്തിലൂടെയും, ബ്രാന്‍ഡ് വൈവിധ്യവത്കരണത്തിലൂടെയും ചില ആഘാതങ്ങളെ ഇല്ലാതാക്കാനാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലഞ്ജന്‍ റോയ് പറഞ്ഞു.