image

9 April 2022 12:21 AM GMT

Technology

സാങ്കേതിക സഹകരണത്തിനായി കരാറുണ്ടാക്കി യുഐഡിഎഐ യും ഐഎസ്ആർഒ യും

MyFin Desk

സാങ്കേതിക സഹകരണത്തിനായി കരാറുണ്ടാക്കി യുഐഡിഎഐ യും ഐഎസ്ആർഒ യും
X

Summary

ഡെൽഹി: സാങ്കേതിക സഹകരണത്തിനായുള്ള കരാറിൽ ഒപ്പുവച്ച് യുഐഡിഎഐയും നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററും (എൻആർഎസ്‌സി), ഐഎസ്ആർഒയും. ഇന്ത്യയിലുടനീളമുള്ള ആധാർ കേന്ദ്രങ്ങളുടെ വിവരങ്ങളും, ലൊക്കേഷൻ കണ്ടെത്താനും സഹായിക്കുന്ന 'ഭുവൻ-ആധാർ' പോർട്ടൽ എൻആർഎസ്‌സി വികസിപ്പിക്കും. ജനങ്ങളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി, ബന്ധപ്പെട്ട ആധാർ കേന്ദ്രങ്ങൾ ലൊക്കേഷൻ അനുസരിച്ച് തിരയാനുള്ള സൗകര്യവും പോർട്ടൽ നൽകുന്നു. യുഐഡിഎഐയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശൈലേന്ദ്ര സിംഗ്, എൻആർഎസ്‌സി ഡയറക്ടർ പ്രകാശ് ചൗഹാൻ എന്നിവരാണ് യുഐഡിഎഐ സിഇഒയുടെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. യുഐഡിഎഐയുടെയും എൻആർഎസ്‌സിയുടെയും മറ്റ് മുതിർന്ന […]


ഡെൽഹി: സാങ്കേതിക സഹകരണത്തിനായുള്ള കരാറിൽ ഒപ്പുവച്ച് യുഐഡിഎഐയും നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററും (എൻആർഎസ്‌സി), ഐഎസ്ആർഒയും. ഇന്ത്യയിലുടനീളമുള്ള ആധാർ കേന്ദ്രങ്ങളുടെ വിവരങ്ങളും, ലൊക്കേഷൻ കണ്ടെത്താനും സഹായിക്കുന്ന 'ഭുവൻ-ആധാർ' പോർട്ടൽ എൻആർഎസ്‌സി വികസിപ്പിക്കും.
ജനങ്ങളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി, ബന്ധപ്പെട്ട ആധാർ കേന്ദ്രങ്ങൾ ലൊക്കേഷൻ അനുസരിച്ച് തിരയാനുള്ള സൗകര്യവും പോർട്ടൽ നൽകുന്നു.
യുഐഡിഎഐയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശൈലേന്ദ്ര സിംഗ്, എൻആർഎസ്‌സി ഡയറക്ടർ പ്രകാശ് ചൗഹാൻ എന്നിവരാണ് യുഐഡിഎഐ സിഇഒയുടെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. യുഐഡിഎഐയുടെയും എൻആർഎസ്‌സിയുടെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഓൺലൈൻ വിഷ്വലൈസേഷൻ സൗകര്യത്തോടൊപ്പം കേന്ദ്രങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന്, ശേഖരിച്ച ഡാറ്റ പ്രാദേശിക തലത്തിൽ അംഗീകൃത അതോറിറ്റികൾ മുഖേന പരിശോധിക്കും.
യുഐഡിഎഐ ഇതുവരെ 132 കോടിയിലധികം പേർക്ക് ആധാർ നമ്പർ നൽകുകയും, 60 കോടിയിലധികം പേർക്ക് ആധാർ പുതുക്കി നൽകുകയും ചെയ്തിട്ടുണ്ട്.