image

30 March 2022 7:38 AM GMT

Technology

യുപിഐ ഇടപാടുകളില്‍ 'ടാപ് ടു പേ' , ചുവടുവെപ്പുമായി ഗൂഗിള്‍ പേ

MyFin Desk

യുപിഐ ഇടപാടുകളില്‍ ടാപ് ടു പേ , ചുവടുവെപ്പുമായി ഗൂഗിള്‍ പേ
X

Summary

ഡെല്‍ഹി : യുപിഐ ഇടപാടുകള്‍ക്കായി ടാപ്പ് ടു പേ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ ഗൂഗിള്‍ പേ. പൈന്‍ ലാബ്‌സുമായി സഹകരിച്ചാണ് ഫീച്ചര്‍ ഇറക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സൗകര്യമുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിച്ച് ലളിതമായി പേയ്‌മെന്റ് നടത്താവുന്ന രീതിയാണിത്. വൈഫൈയ്ക്ക് സമാനമാണിത്. നേരത്തെ ഈ ഫീച്ചര്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മാത്രമാണ് ലഭിച്ചിരുന്നത്. പിഓഎസ് ടെര്‍മിനലുകളില്‍ ഫോണ്‍ ടാപ്പ് ചെയ്ത ശേഷം യുപിഐ പിന്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുക മാത്രമാണ് പുതിയ ഫീച്ചര്‍ വഴി നടത്തുന്നത്. […]


ഡെല്‍ഹി : യുപിഐ ഇടപാടുകള്‍ക്കായി ടാപ്പ് ടു പേ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ ഗൂഗിള്‍ പേ. പൈന്‍ ലാബ്‌സുമായി സഹകരിച്ചാണ് ഫീച്ചര്‍ ഇറക്കുന്നത്....

ഡെല്‍ഹി : യുപിഐ ഇടപാടുകള്‍ക്കായി ടാപ്പ് ടു പേ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ ഗൂഗിള്‍ പേ. പൈന്‍ ലാബ്‌സുമായി സഹകരിച്ചാണ് ഫീച്ചര്‍ ഇറക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സൗകര്യമുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിച്ച് ലളിതമായി പേയ്‌മെന്റ് നടത്താവുന്ന രീതിയാണിത്. വൈഫൈയ്ക്ക് സമാനമാണിത്. നേരത്തെ ഈ ഫീച്ചര്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മാത്രമാണ് ലഭിച്ചിരുന്നത്.
പിഓഎസ് ടെര്‍മിനലുകളില്‍ ഫോണ്‍ ടാപ്പ് ചെയ്ത ശേഷം യുപിഐ പിന്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുക മാത്രമാണ് പുതിയ ഫീച്ചര്‍ വഴി നടത്തുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാട് നടത്തുന്നതുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ ഇത് ലളിതമായ പ്രക്രിയയാണ്.
ഒട്ടനവധി പേയ്‌മെന്റ് ഇടപാടുകള്‍ നടക്കുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സേവനം ഏറെ ഉപകരിക്കും. ക്യൂ മാനേജ്‌മെന്റ് (തുടര്‍ച്ചയായുള്ള പേയ്‌മെന്റുകള്‍ പ്രോസസ് ആവാതെ കിടക്കുക) പ്രശ്‌നങ്ങള്‍ക്കുള്‍പ്പടെ ടാപ്പ് ടു പേ ഫീച്ചര്‍ പരിഹാരമാകുമെന്ന് ഗൂഗിള്‍ പേ ബിസിനസ് ഹെഡ് സജിത് ശിവാനന്ദന്‍ വ്യക്തമാക്കി.
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സൗകര്യമുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് പൈന്‍ ലാബ്‌സ് ആന്‍ഡ്രോയിഡ് പിഒഎസ് ടെര്‍മിനല്‍ വഴി നടത്തുന്ന പേയ്‌മെന്റുകള്‍ക്കാണ് ടാപ് ടു പേ ഫീച്ചര്‍ ലഭ്യമാകുക. റിലയന്‍സ് റീട്ടെയില്‍ വഴിയാണ് പദ്ധതി ആദ്യം നടപ്പാക്കിയതെന്നും സ്റ്റാര്‍ബക്‌സ് പോലുള്ള റീട്ടെയില്‍ ചെയിനുകളിലും സേവനം ലഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.