image

30 March 2022 4:21 AM GMT

Technology

ലാംഡ ടെസ്റ്റ് 45 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

MyFin Desk

ലാംഡ ടെസ്റ്റ് 45 മില്യണ്‍ ഡോളര്‍ സമാഹരിച്ചു
X

Summary

ഡെല്‍ഹി: വെബ്, മൊബൈല്‍ ആപ്പ് ടെസ്റ്റ് പ്ലാറ്റ്ഫോമായ ലാംഡ ടെസ്റ്റ്, പ്രേംജി ഇന്‍വെസ്റ്റിന്റെ നേതൃത്വത്തിലുള്ള വെഞ്ച്വര്‍ റൗണ്ടില്‍ 45 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരായ സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, ടെല്‍സ്ട്രാ വെഞ്ചേഴ്സ്, ബ്ലൂം വെഞ്ചേഴ്സ്, ലിയോ ക്യാപിറ്റല്‍ എന്നിവയും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. ട്രിസെന്റിസിന്റെ മുന്‍ സിഇഒയും നിലവിലെ ബോര്‍ഡ് അംഗവുമായ സന്ദീപ് ജോഹ്രിയും ഈ റൗണ്ടില്‍ പ്രാരംഭ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഡെവലപ്പര്‍മാര്‍ക്കും ടെസ്റ്റേഴ്സ് കമ്മ്യൂണിറ്റിക്കും വേണ്ടി മികച്ച ടെസ്റ്റ് എക്സിക്യൂഷന്‍ […]


ഡെല്‍ഹി: വെബ്, മൊബൈല്‍ ആപ്പ് ടെസ്റ്റ് പ്ലാറ്റ്ഫോമായ ലാംഡ ടെസ്റ്റ്, പ്രേംജി ഇന്‍വെസ്റ്റിന്റെ നേതൃത്വത്തിലുള്ള വെഞ്ച്വര്‍ റൗണ്ടില്‍ 45 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചു.
നിലവിലുള്ള നിക്ഷേപകരായ സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, ടെല്‍സ്ട്രാ വെഞ്ചേഴ്സ്, ബ്ലൂം വെഞ്ചേഴ്സ്, ലിയോ ക്യാപിറ്റല്‍ എന്നിവയും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.
ട്രിസെന്റിസിന്റെ മുന്‍ സിഇഒയും നിലവിലെ ബോര്‍ഡ് അംഗവുമായ സന്ദീപ് ജോഹ്രിയും ഈ റൗണ്ടില്‍ പ്രാരംഭ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഡെവലപ്പര്‍മാര്‍ക്കും ടെസ്റ്റേഴ്സ് കമ്മ്യൂണിറ്റിക്കും വേണ്ടി മികച്ച ടെസ്റ്റ് എക്സിക്യൂഷന്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള ദൗത്യത്തിലാണ് തങ്ങളെന്ന് ലാംഡടെസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അസദ് ഖാന്‍ പറഞ്ഞു.
3,000 വ്യത്യസ്ത ബ്രൗസറുകള്‍, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിലൂടെ വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ മാനുവല്‍, ഓട്ടോമേറ്റഡ് ടെസ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അതിന്റെ കോര്‍ ടെസ്റ്റ് എക്സിക്യൂഷന്‍ പ്ലാറ്റ്ഫോം ഉപഭോക്താക്കളെ അനുവദിക്കുന്നു.
2017-ല്‍ സ്ഥാപിതമായ കമ്പനി, സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, ടെല്‍സ്ട്രാ വെഞ്ചേഴ്സ്, ബ്ലൂം വെഞ്ചേഴ്സ്, ലിയോ ക്യാപിറ്റല്‍ ഹോള്‍ഡിങ്‌സ്
തുടങ്ങിയ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് 25 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് നേരത്തെ സമാഹരിച്ചിരുന്നു.