28 March 2022 6:47 AM GMT
Summary
ഡെൽഹി: അദാനി ഗ്രൂപ്പ് ഗൂഗിൾ ക്ലൗഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. അദാനി ഗ്രൂപ്പ് സാങ്കേതിക വിദ്യയിൽ വ്യാപകമായ നവീകരണത്തിനൊരുങ്ങുന്നതിന് മുന്നോടിയായാണ് പുതിയ തീരുമാനം. അദാനി ഗ്രൂപ്പിന്റെ ഐടി മേഖലയിലെ വികസനം, സാങ്കേതിക വിദ്യയുടെ മെച്ചപ്പെടുത്തൽ, വ്യവസായത്തെ സാങ്കേതികതുമായി സംയോജിപ്പിക്കുക എന്നിവയൊക്കെയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. “ഇന്ത്യയിലെ അതിവേഗം വളരുന്ന വൈവിധ്യമാർന്ന ബിസിനസ്സ് പോർട്ട്‌ഫോളിയോയിലുടനീളം നവീകരണത്തിന്റെ അടുത്ത ഘട്ടത്തെ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിൾ ക്ലൗഡുമായി അദാനി ഗ്രൂപ്പ് ഇന്ന് മൾട്ടി-ഇയർ, ക്ലൗഡ്-ഫസ്റ്റ് പങ്കാളിത്തം പ്രഖ്യാപിച്ചു,” കമ്പനി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഇടപാടിന്റെ മൂല്യം […]
ഡെൽഹി: അദാനി ഗ്രൂപ്പ് ഗൂഗിൾ ക്ലൗഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. അദാനി ഗ്രൂപ്പ് സാങ്കേതിക വിദ്യയിൽ വ്യാപകമായ നവീകരണത്തിനൊരുങ്ങുന്നതിന് മുന്നോടിയായാണ് പുതിയ തീരുമാനം.
അദാനി ഗ്രൂപ്പിന്റെ ഐടി മേഖലയിലെ വികസനം, സാങ്കേതിക വിദ്യയുടെ മെച്ചപ്പെടുത്തൽ, വ്യവസായത്തെ സാങ്കേതികതുമായി സംയോജിപ്പിക്കുക എന്നിവയൊക്കെയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
“ഇന്ത്യയിലെ അതിവേഗം വളരുന്ന വൈവിധ്യമാർന്ന ബിസിനസ്സ് പോർട്ട്‌ഫോളിയോയിലുടനീളം നവീകരണത്തിന്റെ അടുത്ത ഘട്ടത്തെ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിൾ ക്ലൗഡുമായി അദാനി ഗ്രൂപ്പ് ഇന്ന് മൾട്ടി-ഇയർ, ക്ലൗഡ്-ഫസ്റ്റ് പങ്കാളിത്തം പ്രഖ്യാപിച്ചു,” കമ്പനി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
പങ്കാളിത്തം പ്രഖ്യാപിച്ചത് മുതൽ ആദ്യ ഘട്ട പദ്ധതികൾ നടപ്പിലാക്കുകയാണ്. അദാനി ഗ്രൂപ്പ് അതിന്റെ നിലവിലുള്ള ഓൺ-പ്രിമൈസ് ഡാറ്റാ സെന്ററിൽ നിന്നും കോളോക്കേഷൻ സൗകര്യങ്ങളിൽ നിന്നും ഗൂഗിൾ ക്ലൗഡിലേക്ക് മാറിക്കൊണ്ട് അതിവേഗ പുരോഗതി കൈവരിക്കാനുള്ള ശ്രമം നടത്തുകയാണ്.
ഓരോ ബിസിനസും അതിന്റെ ബിസിനസ്സ് മോഡൽ മാറ്റാൻ വേഗത്തിൽ തന്നെ ക്ലൗഡിങ്ങിലേക്ക് മാറേണ്ടതുണ്ട്. ഇത് പുതിയ വെല്ലുവിളികളും പുതിയ അവസരങ്ങളും കൊണ്ടുവരുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന് ലോജിസ്റ്റിക്‌സ് (തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ്, റെയിൽ), വിഭവങ്ങൾ, വൈദ്യുതി ഉൽപ്പാദനവും വിതരണവും, പുനരുപയോഗ ഊർജം, ഗ്യാസ്, അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക (ചരക്ക്, ഭക്ഷ്യ എണ്ണ,ഭക്ഷ്യ ഉൽപന്നങ്ങൾ, കോൾഡ് സ്റ്റോറേജ്, ഗ്രെയിൻ സിലോസ്), റിയൽ എസ്റ്റേറ്റ്, പൊതുഗതാഗത ഇൻഫ്രാസ്ട്രക്ചർ, ഉപഭോക്തൃ ധനകാര്യം, പ്രതിരോധം എന്നിവയും മറ്റ് മേഖലകളിലുമായി വൈവിധ്യമാർന്ന ബിസിനസ്സുകളുടെ വിപുലമായ പോർട്ട്‌ഫോളിയോയുണ്ട്.