25 March 2022 5:38 AM GMT
Summary
കൊല്‍ക്കത്ത: ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ മൈന്‍ഡ്ട്രീ 1,000 പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി കൊല്‍ക്കത്തയില്‍ അതിന്റെ ആദ്യ വികസന കേന്ദ്രം തുറക്കുന്നു. നഗരത്തില്‍ തങ്ങളുടെ താവളം തുറക്കുന്നതിനോ നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനോ ഐടി കമ്പനികള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇന്‍ഫോസിസ് നഗരത്തില്‍ അവരുടെ സൗകര്യങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. ബിദാന്‍നഗറിൽ സ്ഥിതി ചെയ്യുന്ന നഗരത്തിലെ ഐടി ഹബ്ബില്‍ 56,000 ചതുരശ്രീ അടിയിലാണ് മൈന്‍ഡ്ട്രീ സൗകര്യം ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ ലീഡ് (LEED) മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍ സഹകരണവും […]
കൊല്‍ക്കത്ത: ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ മൈന്‍ഡ്ട്രീ 1,000 പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി കൊല്‍ക്കത്തയില്‍ അതിന്റെ ആദ്യ വികസന കേന്ദ്രം തുറക്കുന്നു. നഗരത്തില്‍ തങ്ങളുടെ താവളം തുറക്കുന്നതിനോ നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനോ ഐടി കമ്പനികള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇന്‍ഫോസിസ് നഗരത്തില്‍ അവരുടെ സൗകര്യങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു.
ബിദാന്‍നഗറിൽ സ്ഥിതി ചെയ്യുന്ന നഗരത്തിലെ ഐടി ഹബ്ബില്‍ 56,000 ചതുരശ്രീ അടിയിലാണ് മൈന്‍ഡ്ട്രീ സൗകര്യം ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ ലീഡ് (LEED) മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍ സഹകരണവും നൂതനത്വവും സര്‍ഗാത്മകതയും പ്രാപ്തമാക്കുന്നതിനുള്ള ഒരു മികച്ച് ജോലിസ്ഥലമായി രൂപകല്‍പ്പന ചെയ്തതായും കമ്പനി വ്യക്തമാക്കി.
24 രാജ്യങ്ങളിലായി 31,900 ലധികം പ്രൊഫഷണലുകള്‍ കമ്പനിക്കുണ്ട്.
കമ്പനി വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ പരിഹാരങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ക്ലൗഡ്, കോര്‍ ആധുനികവല്‍ക്കരണം, ഉത്പന്ന എഞ്ചിനീയറിംഗ്, ബിസിനസ് ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ്, സിആര്‍എം പ്ലാറ്റ്ഫോം, സൈബര്‍ സുരക്ഷാ സേവനങ്ങള്‍ എന്നിവ നല്‍കുന്നു.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍, ഉപഭോക്തൃ വസ്തുക്കള്‍, നിര്‍മ്മാണം, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, യാത്ര, ഗതാഗതം, ഹോസ്പിറ്റാലിറ്റി കമ്പനികള്‍ തുടങ്ങിയവയ്ക്കായിരിക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കുക.