24 March 2022 6:58 AM GMT
Summary
ഡെൽഹി : ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് സ്വീകരിച്ച് നേപ്പാൾ. ഭൂട്ടാൻ ഈ വർഷം ആദ്യം ഡിജിറ്റൽ ഇടപാടുകൾക്കായി ഭിം-യുപിഐ അടിസ്ഥാനമായുള്ള പേയ്മെന്റ് സേവനങ്ങൾ ആരംഭിച്ചിരുന്നു. വ്യക്തികൾക്കിടയിലും വ്യാപാര ഇടപാടുകൾക്കും ഇത് ഉപയോഗിക്കാൻ കഴിയും. കോവിഡ് വാക്സിനേഷനായി ഇന്ത്യ രൂപകൽപ്പന ചെയ്ത കോവിൻ ആപ്പിനെ പല രാജ്യങ്ങളും പ്രശംസിച്ചിരുന്നു. 2016 ലാണ് യുപിഐ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഭാരത് ഇന്റർഫേസ് ഫോർ മണി-യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (ഭിം-യു പി ഐ […]
ഡെൽഹി : ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് സ്വീകരിച്ച് നേപ്പാൾ. ഭൂട്ടാൻ ഈ വർഷം ആദ്യം ഡിജിറ്റൽ ഇടപാടുകൾക്കായി ഭിം-യുപിഐ അടിസ്ഥാനമായുള്ള പേയ്മെന്റ് സേവനങ്ങൾ ആരംഭിച്ചിരുന്നു. വ്യക്തികൾക്കിടയിലും വ്യാപാര ഇടപാടുകൾക്കും ഇത് ഉപയോഗിക്കാൻ കഴിയും.
കോവിഡ് വാക്സിനേഷനായി ഇന്ത്യ രൂപകൽപ്പന ചെയ്ത കോവിൻ ആപ്പിനെ പല രാജ്യങ്ങളും പ്രശംസിച്ചിരുന്നു. 2016 ലാണ് യുപിഐ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഭാരത് ഇന്റർഫേസ് ഫോർ മണി-യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (ഭിം-യു പി ഐ ) ഫെബ്രുവരി 28 വരെ 452 .75 കോടി ഇടപാടുകൾ നടത്തി. 8.27 ലക്ഷം കോടി രൂപ മൂല്യമുള്ള റെക്കോർഡ് ഡിജിറ്റൽ പേയ്മെന്റാണ് നടന്നത്.