image

21 March 2022 7:44 AM GMT

Technology

ബിസോംഗോ ക്ലീന്‍ സ്ലേറ്റ് ടെക്‌നോളജീസ് ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നു

MyFin Desk

ബിസോംഗോ ക്ലീന്‍ സ്ലേറ്റ് ടെക്‌നോളജീസ് ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നു
X

Summary

ന്യൂഡല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ഐഒടി, റിയല്‍-ടൈം ലൊക്കേഷന്‍ സര്‍വീസസ് (ആര്‍ടിഎല്‍എസ്), സൊല്യൂഷന്‍ പ്രൊവൈഡര്‍ ക്ലീന്‍ സ്ലേറ്റ് ടെക്‌നോളജീസ് ഇവ ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നതായി ബിസോംഗോ അറിയിച്ചു. 2023-ഓടെ 100-ലധികം ഇന്ത്യന്‍ ഫാക്ടറികളെ ഐഒടി പവര്‍ഡ് ക്ലൗഡ് ഫാക്ടറി സൊല്യൂഷന്‍ ഉപയോഗിച്ച് സജ്ജമാക്കാനാണ് ഈ ഏറ്റെടുക്കലിലൂടെ ബിസോംഗോ ലക്ഷ്യമിടുന്നത്. സിദ്ധാര്‍ത്ഥ് ദേശായി, മായങ്ക് ശര്‍മ്മ, അനുഭവ് കുമാര്‍ എന്നിവരടങ്ങുന്ന ക്ലീന്‍ സ്ലേറ്റിന്റെ ടീം ബിസോംഗോയില്‍ ചേരും. ക്ലീന്‍ സ്ലേറ്റ് ടീമിനെ ബിസോംഗോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടരാണെന്ന് ബിസോംഗോ സഹസ്ഥാപകനും […]


ന്യൂഡല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ഐഒടി, റിയല്‍-ടൈം ലൊക്കേഷന്‍ സര്‍വീസസ് (ആര്‍ടിഎല്‍എസ്), സൊല്യൂഷന്‍ പ്രൊവൈഡര്‍ ക്ലീന്‍ സ്ലേറ്റ് ടെക്‌നോളജീസ് ഇവ ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നതായി ബിസോംഗോ അറിയിച്ചു. 2023-ഓടെ 100-ലധികം ഇന്ത്യന്‍ ഫാക്ടറികളെ ഐഒടി പവര്‍ഡ് ക്ലൗഡ് ഫാക്ടറി സൊല്യൂഷന്‍ ഉപയോഗിച്ച് സജ്ജമാക്കാനാണ് ഈ ഏറ്റെടുക്കലിലൂടെ ബിസോംഗോ ലക്ഷ്യമിടുന്നത്. സിദ്ധാര്‍ത്ഥ് ദേശായി, മായങ്ക് ശര്‍മ്മ, അനുഭവ് കുമാര്‍ എന്നിവരടങ്ങുന്ന ക്ലീന്‍ സ്ലേറ്റിന്റെ ടീം ബിസോംഗോയില്‍ ചേരും.

ക്ലീന്‍ സ്ലേറ്റ് ടീമിനെ ബിസോംഗോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടരാണെന്ന് ബിസോംഗോ സഹസ്ഥാപകനും സിടിഒയുമായ അങ്കിത് തോമര്‍ പറഞ്ഞു. 2016-ല്‍ ഐഐടി ബോംബെ, എസ്ആര്‍എം ചെന്നൈ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മായങ്ക് ശര്‍മ്മ, സിദ്ധാര്‍ത്ഥ് ദേശായി, അനുഭവ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ക്ലീന്‍ സ്റ്റേറ്റ് സ്ഥാപിച്ചത്.

2022 ജൂലൈയോടെ മൂന്ന് സൈറ്റുകളില്‍ ക്ലൗഡ് ഫാക്ടറി സൊല്യൂഷന്‍സ് അവതരിപ്പിക്കാന്‍ ബിസോംഗോ പദ്ധതിയിടുന്നുണ്ട്.

ഈ ഏറ്റെടുക്കലിലൂടെ ബിസോംഗോ അതിന്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് ഓട്ടോമേഷനിലേക്കും തത്സമയ ഡാറ്റാ അനലിറ്റിക്സിലേക്കും പ്രവേശനം നല്‍കാനും ഇത് സഹായിക്കും.