20 March 2022 3:24 AM GMT
Summary
ഡെല്‍ഹി: ആമസോണ്‍ എക്കോ ബഡ്സ് സെക്കന്റ് ജനറേഷന്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനി അവതരിപ്പിക്കുന്ന ആദ്യത്തെ വയര്‍ലെസ് ഇയര്‍ബഡുകളാണിത്. “മികച്ച ഇയര്‍ബഡുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബാലന്‍സ് ചെയതിരിക്കുന്ന ശബ്ദവും അതുപോലെ തന്നെ പുറമെ നിന്നുള്ള ശബ്ദങ്ങളും ഒഴിവാക്കുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ്-മായി ബന്ധിപ്പിക്കാനും സാധിക്കും. ഇതുവഴി ഇയര്‍ബഡുകള്‍ ഗൂഗിള്‍ അസിസ്റ്റന്റും പിന്തുണയ്ക്കുന്നുണ്ട്,” കമ്പനി അവകാശപ്പെട്ടു. രണ്ട് വേരിയെന്റിലാണ് എക്കോ ഇയര്‍ബഡുകള്‍ എത്തുന്നത്. ഒന്ന് 11,999 രൂപയുടെ വയര്‍ഡ് ചാര്‍ജിംഗ് കെയ്സും മറ്റൊന്ന് 13,999 രൂപയുടെ വയര്‍ലെസ് […]
ഡെല്‍ഹി: ആമസോണ്‍ എക്കോ ബഡ്സ് സെക്കന്റ് ജനറേഷന്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനി അവതരിപ്പിക്കുന്ന ആദ്യത്തെ വയര്‍ലെസ് ഇയര്‍ബഡുകളാണിത്. “മികച്ച ഇയര്‍ബഡുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബാലന്‍സ് ചെയതിരിക്കുന്ന ശബ്ദവും അതുപോലെ തന്നെ പുറമെ നിന്നുള്ള ശബ്ദങ്ങളും ഒഴിവാക്കുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ്-മായി ബന്ധിപ്പിക്കാനും സാധിക്കും. ഇതുവഴി ഇയര്‍ബഡുകള്‍ ഗൂഗിള്‍ അസിസ്റ്റന്റും പിന്തുണയ്ക്കുന്നുണ്ട്,” കമ്പനി അവകാശപ്പെട്ടു.
രണ്ട് വേരിയെന്റിലാണ് എക്കോ ഇയര്‍ബഡുകള്‍ എത്തുന്നത്. ഒന്ന് 11,999 രൂപയുടെ വയര്‍ഡ് ചാര്‍ജിംഗ് കെയ്സും മറ്റൊന്ന് 13,999 രൂപയുടെ വയര്‍ലെസ് ചാര്‍ജിംഗ് കെയ്സും. ഇ-ടെയ്‌ലറിലൂടെ ഇസര്‍ബഡുകള്‍ വാങ്ങുന്നവര്‍ക്ക് പരിമിതകാല ഓഫര്‍ ലഭിക്കും. പുതിയ രണ്ട് പതിപ്പുകള്‍ക്കും 1000 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.