18 March 2022 2:02 AM GMT
Summary
പുതിയ സാംസങ് ഗ്യാലക്സി വാച്ച് 5 ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഗ്യാലക്സി വാച്ച് സീരിസിലെ വാച്ച് 5-നെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 40 എംഎം ഡയല്‍ വാച്ചിലെ ബാറ്ററിയുടെ പുതുമയാണ് ഏറെ ശ്രദ്ധേയം. ഗ്യാലക്സി വാച്ച് 5 SM-R900 മോഡലില്‍ 276 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. അതോടൊപ്പം EB-BR900ABY-യുള്ള ബാറ്ററി പായ്ക്കും വരാനിരിക്കുന്ന സ്മാര്‍ട്ട് വാച്ചിന്റെ ഭാഗമായിരിക്കുമെന്നാണ് സാം മൊബൈല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗ്യാലക്സി വാച്ച് 4-ല്‍ 247 […]
പുതിയ സാംസങ് ഗ്യാലക്സി വാച്ച് 5 ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഗ്യാലക്സി വാച്ച് സീരിസിലെ വാച്ച് 5-നെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 40 എംഎം ഡയല്‍ വാച്ചിലെ ബാറ്ററിയുടെ പുതുമയാണ് ഏറെ ശ്രദ്ധേയം.
ഗ്യാലക്സി വാച്ച് 5 SM-R900 മോഡലില്‍ 276 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. അതോടൊപ്പം EB-BR900ABY-യുള്ള ബാറ്ററി പായ്ക്കും വരാനിരിക്കുന്ന സ്മാര്‍ട്ട് വാച്ചിന്റെ ഭാഗമായിരിക്കുമെന്നാണ് സാം മൊബൈല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗ്യാലക്സി വാച്ച് 4-ല്‍ 247 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഗ്യാലക്സി വാച്ച് 4-മായി താരതമ്യം ചെയ്യുമ്പോള്‍ ഗ്യാലക്സി വാച്ച് 5-ലെ ബാറ്ററി കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
സ്മാര്‍ട്ട് വാച്ചിന്റെ ബാറ്ററി ലൈഫ് പരാതികൾക്ക് പരിഹാരമാകുന്ന തരത്തിലാണ് വാച്ച് നിർമ്മിച്ചിരിക്കുന്നത്. ഗൂഗിള്‍ വെയര്‍ ഒസ്, ആപ്പിള്‍ വാച്ച് എന്നിവയുടെ ബാറ്ററി ബാക്കപ്പില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ സാംസങ് ഗ്യാലക്സി വാച്ചിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്യാലക്സി വാച്ച് 5 അധിക ഫീച്ചറുകളോടും മികച്ച ഇന്റേണല്‍ സ്പെസിഫിക്കേഷനോടും കൂടിയാണ് പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ പുതിയ ബാറ്ററി ബാക്കപ്പ് വാച്ച് 5-ല്‍ എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നില്‍ സംശയമുണ്ട്. സാംസങ് ഈ വര്‍ഷം പുറത്തിറക്കിയ ഫോള്‍ഡബിള്‍ ഫോണിനൊപ്പം ഗ്യാലക്സി വാച്ച് 5 ഈ വര്‍ഷം വന്‍തോതിലുള്ള ഉത്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ വാച്ചിനുള്ളില്‍ ശരീര താപനില അറിയാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സൂചനയുണ്ട്.