image

17 March 2022 7:05 AM GMT

Technology

'മോസ്പി' ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു, സൈറ്റിൽ വന്നത് എലോൺ മസ്‌ക്

MyFin Desk

മോസ്പി ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു, സൈറ്റിൽ വന്നത് എലോൺ മസ്‌ക്
X

Summary

ഡെൽഹി: മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ (MOSPI) ട്വിറ്റർ അക്കൗണ്ട് വ്യാഴാഴ്ച ഹാക്ക് ചെയ്യപ്പെട്ടു.  പകരം സൈറ്റിൽ കണ്ടത്  ടെസ്‌ല മേധാവി എലോൺ മസ്‌കിന്റെ ചിത്രം. 40,000-ത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ട് ഉച്ചയ്ക്ക് ശേഷം പുനഃസ്ഥാപിക്കപ്പെട്ടു. മന്ത്രാലയം സൈബർ ക്രൈം സെല്ലുമായി ബന്ധപ്പെട്ടതായും പാസ്‌വേഡ് പുനഃക്രമീകരിക്കേണ്ടി വന്നതായും അധികൃതർ അറിയിച്ചു. ചില ട്വീറ്റുകൾക്കുള്ള മറുപടിയും ഹാക്കർമാർ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ അക്കൗണ്ടിൽ നിന്ന് പുതിയതായി ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രാലയ […]


ഡെൽഹി: മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ (MOSPI) ട്വിറ്റർ അക്കൗണ്ട് വ്യാഴാഴ്ച ഹാക്ക് ചെയ്യപ്പെട്ടു. പകരം സൈറ്റിൽ കണ്ടത് ടെസ്‌ല മേധാവി എലോൺ മസ്‌കിന്റെ ചിത്രം. 40,000-ത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ട് ഉച്ചയ്ക്ക് ശേഷം പുനഃസ്ഥാപിക്കപ്പെട്ടു.

മന്ത്രാലയം സൈബർ ക്രൈം സെല്ലുമായി ബന്ധപ്പെട്ടതായും പാസ്‌വേഡ് പുനഃക്രമീകരിക്കേണ്ടി വന്നതായും അധികൃതർ അറിയിച്ചു. ചില ട്വീറ്റുകൾക്കുള്ള മറുപടിയും ഹാക്കർമാർ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ അക്കൗണ്ടിൽ നിന്ന് പുതിയതായി ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല.

സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രാലയ വക്താവ് വാർത്ത സ്ഥിരീകരിച്ചില്ല. ദേശീയ അക്കൗണ്ട്, വ്യാവസായിക ഉൽപ്പാദന സൂചിക, പണപ്പെരുപ്പ സൂചികകൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട മാക്രോ ഇക്കണോമിക് ഡാറ്റകൾ പ്രസിദ്ധീകരിക്കുന്നത് മോസ്പിയാണ്. പ്രധാനപ്പെട്ട ദേശീയ സ്ഥിതിവിവരക്കണക്കുകളും അക്കൗണ്ടിൽ ട്വീറ്റ് ചെയ്യാറുണ്ട്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും ട്വിറ്റർ ഹാൻഡിലുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്തിരുന്നു.