image

14 March 2022 11:26 PM GMT

Technology

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി മാസ്‌ക്ക് ധരിച്ചുകൊണ്ട് അണ്‍ലോക്ക് ചെയ്യാം

PTI

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി മാസ്‌ക്ക് ധരിച്ചുകൊണ്ട് അണ്‍ലോക്ക് ചെയ്യാം
X

Summary

ഹൂസ്റ്റണ്‍: മാസ്‌ക്ക് ധരിച്ചുകൊണ്ട് ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി. തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ അപ്ഡേറ്റ്, IOS 15.4 ല്‍ മറ്റ് ഐഫോണുകളുടെ നിരവധി ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു. മാസ്‌കുകള്‍ ധരിച്ചു കൊണ്ടു തന്നെ ഫേസ് ഐഡി ഉപയോഗിച്ച് ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ IOS 15.4 ന് മാത്രമാണ്. ഐഫോണ്‍ 12, 12 മിനി, 12 പ്രോ, 12 പ്രോ മാക്‌സ്, ഐഫോണ്‍ 13, 13 മിനി, 13 […]


ഹൂസ്റ്റണ്‍: മാസ്‌ക്ക് ധരിച്ചുകൊണ്ട് ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ആപ്പിള്‍...

ഹൂസ്റ്റണ്‍: മാസ്‌ക്ക് ധരിച്ചുകൊണ്ട് ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി.
തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ അപ്ഡേറ്റ്, IOS 15.4 ല്‍ മറ്റ് ഐഫോണുകളുടെ നിരവധി ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു.

മാസ്‌കുകള്‍ ധരിച്ചു കൊണ്ടു തന്നെ ഫേസ് ഐഡി ഉപയോഗിച്ച് ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ IOS 15.4 ന് മാത്രമാണ്. ഐഫോണ്‍ 12, 12 മിനി, 12 പ്രോ, 12 പ്രോ മാക്‌സ്, ഐഫോണ്‍ 13, 13 മിനി, 13 പ്രോ, 13 പ്രോ മാക്‌സ് എന്നിവയില്‍ മാത്രമേ ഈ ഫീച്ചറുകള്‍ ലഭ്യമാകൂ.

ഫോണ്‍ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് വെല്‍ക്കം സ്‌ക്രീനില്‍ മാസ്‌കിനൊപ്പം ഫെയ്സ് ഐഡി ഉപയോഗിക്കാനുള്ള ഓപ്ഷന്‍ കാണാനാവും.

എയര്‍ടാഗ് സെറ്റ് ചെയ്യുമ്പോഴുള്ള സുരക്ഷാ സന്ദേശം, പുതിയ സിരി ശബ്ദം, ഓഫ് ലൈനിലായിരിക്കുമ്പോള്‍ തന്നെ സമയത്തെയും, തീയതിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍ എന്നിവ അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു.

ആപ്പിള്‍ പേ വഴി ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനാകുന്ന ടാപ് ടു പേ സേവനം, ഐപാഡിനും മാക്കിനും ഫയലുകള്‍ കൈമാറാന്‍ അനുവദിക്കുന്ന യൂണിവേഴ്‌സല്‍ കണ്‍ട്രോള്‍, നോട്ട്‌സ് ആപ്പ് വഴി ഫയലിലേക്ക് നേരിട്ട് ടെക്സ്റ്റ് സ്‌കാന്‍ ചെയ്യാനുള്ള കഴിവ്, ഫേസ്ടൈമിലൂടെ പാട്ടുകളും മറ്റ് ഡാറ്റകളും വേഗത്തില്‍ ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്ന ഷെയര്‍പ്ലേ എന്നിവയും അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് ഫീച്ചറുകളാണ്.