image

14 March 2022 4:13 AM GMT

Technology

സാങ്കേതിക മേഖലയിൽ നിയന്ത്രണ സംവിധാനം വേണമെന്ന് ടെലികോം മന്ത്രി

MyFin Desk

സാങ്കേതിക മേഖലയിൽ നിയന്ത്രണ സംവിധാനം വേണമെന്ന് ടെലികോം മന്ത്രി
X

Summary

ഡെല്‍ഹി : സാങ്കേതിക വിദ്യയുടെ വികസനം സുഗമമാക്കുന്നതിനും വ്യവസായവുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനുമായി സര്‍ക്കാര്‍ റെഗുലേറ്ററി ഘടന പുനഃപരിശോധിക്കാന്‍ ആലോചിക്കുകയാണെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച അറിയിച്ചു. ഇതിന് വേണ്ടി ഒരു നിയന്ത്രണ സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി സൂചിപ്പിച്ചു. ഒരു ടെലികോം തര്‍ക്ക പരിഹാര അപ്പീല്‍ ട്രിബ്യൂണല്‍ (ടിഡിഎസ്എടി) സെമിനാറിന്റെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വൈഷ്ണവ്. ടെക്‌നോളജി എല്ലാവരിലേക്കും എത്തിച്ചേര്‍ന്നിട്ടുണ്ട്, എന്നാല്‍ വേണ്ടത്ര മൂല്യങ്ങള്‍ ഇല്ലാത്ത ചിലര്‍ മുന്‍കാലങ്ങളില്‍ ടെലികോം വിപണിയെ ദുഷ്‌പ്പേരില്‍ എത്തിച്ചു. […]


ഡെല്‍ഹി : സാങ്കേതിക വിദ്യയുടെ വികസനം സുഗമമാക്കുന്നതിനും വ്യവസായവുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനുമായി സര്‍ക്കാര്‍ റെഗുലേറ്ററി ഘടന പുനഃപരിശോധിക്കാന്‍ ആലോചിക്കുകയാണെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച അറിയിച്ചു. ഇതിന് വേണ്ടി ഒരു നിയന്ത്രണ സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി സൂചിപ്പിച്ചു.

ഒരു ടെലികോം തര്‍ക്ക പരിഹാര അപ്പീല്‍ ട്രിബ്യൂണല്‍ (ടിഡിഎസ്എടി) സെമിനാറിന്റെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വൈഷ്ണവ്.

ടെക്‌നോളജി എല്ലാവരിലേക്കും എത്തിച്ചേര്‍ന്നിട്ടുണ്ട്, എന്നാല്‍ വേണ്ടത്ര മൂല്യങ്ങള്‍ ഇല്ലാത്ത ചിലര്‍ മുന്‍കാലങ്ങളില്‍ ടെലികോം വിപണിയെ ദുഷ്‌പ്പേരില്‍ എത്തിച്ചു.

“മുഴുവന്‍ ഡിജിറ്റല്‍ ലോകത്തിനുമായി ഒരു റെഗുലേറ്റര്‍ വേണമെന്ന ആശയം സംഭവിക്കാന്‍ പോകുകയാണ്. നിയമപരമായ ഘടന, റെഗുലേറ്ററി എക്‌സിക്യൂഷന്‍ ഘടന, നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചിന്താ രീതി, തുടങ്ങി മുഴുവന്‍ റെഗുലേറ്ററി രീതികളും ശരിയാക്കേണ്ടതുണ്ട്. എതിരാളികളായല്ല, പങ്കാളികള്‍ എന്ന നിലയിലാണ് വ്യവസായവുമായി ഇടപഴകേണ്ടത്” മന്ത്രി പറഞ്ഞു.

'2ജിയും 3ജിയും വന്നപ്പോള്‍ ഇന്ത്യ വളരെ പിന്നിലായിരുന്നു. 4ജി അവതരിപ്പിച്ചപ്പോള്‍ ഒപ്പമെത്താനാണ് ശ്രമിച്ചത്. 5ജിയില്‍ ഒരുമിച്ച് മുന്നേറാനും, 6ജി കാലത്ത് മറ്റുള്ളവരെ നയിക്കാനും രാജ്യത്തിനാവണം, പ്രതിഭാധനരായ ഒരു രാഷ്ട്രം ചിന്തിക്കേണ്ടത് ആ വഴിക്കാണ്, " വൈഷ്ണവ് പറഞ്ഞു.

പതിനാല് മാസത്തിനുള്ളില്‍, 30 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ച് ഐഐടി ചെന്നൈ, ഐഐടി കാണ്‍പൂര്‍, ഐഐടി ബോംബെ, ഐഐഎസ്സി ബാംഗ്ലൂര്‍ എന്നിവയുള്‍പ്പെടെ 11 സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം 4 ജി സാങ്കേതികവിദ്യ സൃഷ്ടിച്ചു.

35 ഇന്ത്യന്‍ ടെലികോം കമ്പനികള്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടികളാരംഭിച്ചു. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് യൂണിയന്റെ കീഴിലുള്ള 5ജി, 6ജി എന്നിവയുടെ ഭാവി വികസനത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട പഠന ഗ്രൂപ്പുകളില്‍ നിലവില്‍ ഇന്ത്യന്‍ പ്രതിനിധികളാണ് അധ്യക്ഷരാകുന്നത്.

ഐടി മേഖലയ്ക്ക് ഒരു റെഗുലേറ്ററിന്റെ ആവശ്യകത എത്രത്തോളമെന്ന് ടിഡിഎസ്എടി ചെയര്‍മാന്‍ ജസ്റ്റിസ് ശിവ കീര്‍ത്തി സിംഗ് എടുത്തുപറഞ്ഞു.

ടെലികോം മേഖലയ്ക്ക് ട്രായ് പോലെയുള്ള ഒരു സ്ഥിരം വിദഗ്ധ സമിതിയുടെ മാര്‍ഗനിര്‍ദേശമോ നിരീക്ഷണമോ നിയന്ത്രണമോ ഉണ്ട്. അത് ഐടി മേഖലയ്ക്കും അടിയന്തിരമായി ആവശ്യമുണ്ട്.

'എല്ലാ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനുകളും ഐടിയും കൈകാര്യം ചെയ്യുന്നതിനായി ട്രായുടെ നിയന്ത്രണ മേഖലകള്‍ വിപുലീകരിക്കുകയോ അല്ലെങ്കില്‍ ഐടിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ മറ്റൊരു വിദഗ്ധ സമിതി ഉണ്ടാക്കുകയോ ചെയ്യുന്നത് വലിയ ആവശ്യമാണ്,' സിംഗ് പറഞ്ഞു.

കൊവിഡ് മൂലം ഐടി കേസുകള്‍ കുന്നുകൂടിയത് കൈകാര്യം ചെയ്യുന്നതിന് ടിഡിഎസ്എടിയിലെ ബെഞ്ചുകള്‍ വര്‍ദ്ധിപ്പിക്കാനും അദ്ദേഹം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അതിനായി, ചെയര്‍പേഴ്സനെ കൂടാതെ, നിലവില്‍ രണ്ട് ബെഞ്ചിന് പകരം അഞ്ചായി ഉയര്‍ത്തേണ്ടതുണ്ട്, മന്ത്രി അറിയിച്ചു.