image

9 March 2022 12:46 AM GMT

Technology

പ്രതീക്ഷകള്‍ തെറ്റി, 'ബജറ്റ്' ഫോണില്ല, ആപ്പിൾ എസ്ഇക്ക് 43,900 രൂപ

MyFin Desk

പ്രതീക്ഷകള്‍ തെറ്റി, ബജറ്റ് ഫോണില്ല, ആപ്പിൾ എസ്ഇക്ക് 43,900 രൂപ
X

Summary

ആപ്പിളിൻറെ ബഡ്ജറ്റ് ഫോണിനായി കാത്തിരുന്നവരെ നിരാശരാക്കി ആപ്പിള്‍ എസ്ഇക്ക് 43,900 രൂപ അടിസ്ഥാന വില നിശ്ചയിച്ചു. ആപ്പിൾ 25000 രൂപയുടെ പുതിയ ഫോൺ പുറത്തിറക്കുമെന്നായിരുന്നു വാർത്തകൾ. മാര്‍ച്ച് 8 രാവിലെ 8 നായിരുന്നു (ഇന്ത്യന്‍ സമയം രാത്രി 11.30) പുതിയ ഫോണിൻറെ വെര്‍ച്ച്വല്‍ ലോഞ്ച്. കഴിഞ്ഞ കുറേ ദിവങ്ങളായി ടെക്-വിദഗ്ദന്മാര്‍ ഇതിന് പിന്നാലെയായിരുന്നു. വാദങ്ങളും ഊഹാപോഹങ്ങളുമായി “പീക് പെര്‍ഫോമന്‍സ്” എന്ന ലോഞ്ച് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഈ ആകാംഷയ്ക്കാണ് ഇന്നലെ വിരാമിട്ടത്. ഐഫോണ്‍ എസ്ഇ, ഐപാഡ് എയര്‍, ഡെസ്‌ക് ടോപ്പ് […]


ആപ്പിളിൻറെ ബഡ്ജറ്റ് ഫോണിനായി കാത്തിരുന്നവരെ നിരാശരാക്കി ആപ്പിള്‍ എസ്ഇക്ക് 43,900 രൂപ അടിസ്ഥാന വില നിശ്ചയിച്ചു. ആപ്പിൾ 25000 രൂപയുടെ പുതിയ ഫോൺ പുറത്തിറക്കുമെന്നായിരുന്നു വാർത്തകൾ.

മാര്‍ച്ച് 8 രാവിലെ 8 നായിരുന്നു (ഇന്ത്യന്‍ സമയം രാത്രി 11.30) പുതിയ ഫോണിൻറെ വെര്‍ച്ച്വല്‍ ലോഞ്ച്. കഴിഞ്ഞ കുറേ ദിവങ്ങളായി ടെക്-വിദഗ്ദന്മാര്‍ ഇതിന് പിന്നാലെയായിരുന്നു. വാദങ്ങളും ഊഹാപോഹങ്ങളുമായി “പീക് പെര്‍ഫോമന്‍സ്” എന്ന ലോഞ്ച് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഈ ആകാംഷയ്ക്കാണ് ഇന്നലെ വിരാമിട്ടത്. ഐഫോണ്‍ എസ്ഇ, ഐപാഡ് എയര്‍, ഡെസ്‌ക് ടോപ്പ് മാക്, എന്നിവയാണ് പുറത്തിറക്കിയത്.

5ജിയെ പിന്തുണക്കുന്ന ഐഫോണ്‍ എസ്ഇ, ഐപാഡ് എയര്‍ ടാബ്ലറ്റ്, എന്നിവ പുതിയ മാറ്റങ്ങളമായാണ് പുറത്തിരക്കിയിരിക്കുന്നത്.

2020 ഏപ്രിലില്‍ അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ-യുടെ പുതുക്കിയ രൂപമാണ് പുതിയ ഐഫോണ്‍ എസ്ഇ (2022) 5ജി. ഏറ്റവും നൂതനമായ ഫീച്ചര്‍ ടെക്നോളജി ഐഫോണ്‍ എസ്ഇ-യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അവിശ്വസനീയമായ വിലയില്‍ വലിയ മൂല്യത്തോട് കൂടിയ ചെറിയ ഫോണ്‍' എന്നാണ് ടിം കുക്ക് പുതിയ എസ്ഇ-യെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 13 നിലുള്ള അതേ A15 ബയോണിക് ചിപ്പാണ് ഐഫോണ്‍ എസ്ഇയിലും ഉള്ളത്. ഫോണിന്റെ പെര്‍ഫോമന്‍സ് നിലവാരം ഉയര്‍ത്തുക എന്നാണ് ഇതുവഴി ആപ്പിള്‍ ലക്ഷ്യമിടുന്നത്.

ഐഫോണിന്റെ വില 30,000-ത്തില്‍ താഴെയാകുമെന്നായിരുന്നു ഊഹാപോഹങ്ങള്‍. എന്നാല്‍ പുതിയ ഐഫോണ്‍ എസ്ഇയുടെ ഇന്ത്യയിലെ വില 43,900-ത്തിലാണ് ആരംഭിക്കുന്നത്. 6 ജിബി യുടെ ഇന്ത്യയിലെ അടിസ്ഥാന വിലയാണിത്. ഐഫോണ്‍ 128 ജിബി, 256 ജിബി വേരിയെന്റുകളും വിപണിയിൽ എത്തുന്നുണ്ട്. ഇതിന് വില 48,900 രൂപയാണ്. 256 ജിബി വില 58,900-വുമാണ്. മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, റെഡ് എന്നീ നിറങ്ങളിലാണ് ഇവ എത്തുന്നത്. ഈ വെള്ളിയാഴിച്ച മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണിയില്‍ പ്രീ-ബുക്കിംങ് ആരംഭിക്കും. മാര്‍ച്ച് 18 മുതലാണ് ലഭ്യമായി തുടങ്ങുക.