image

8 March 2022 4:01 AM GMT

Technology

മൈക്രോസോഫ്റ്റിൻറെ നാലാമത്തെ ഡാറ്റാ സെന്റർ ഹൈദരാബാദില്‍

MyFin Desk

മൈക്രോസോഫ്റ്റിൻറെ നാലാമത്തെ ഡാറ്റാ സെന്റർ ഹൈദരാബാദില്‍
X

Summary

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാലാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. 2025-ടെ സെൻറർ പ്രവര്‍ത്തനക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ്. നിലവില്‍ പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഡാറ്റാ സെന്ററിന് പുറമെയാണ് കമ്പനി ഹൈദരാബാദില്‍ പുതിയത് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്ററായിരിക്കും ഹൈദരാബാദില്‍ സ്ഥാപിക്കുന്നത്. ഇത് 2025 ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും, സാധാരണഗതിയില്‍ ഇത്തരമൊന്നിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ 24 മാസമെടുക്കുമെന്നും മൈക്രോസോഫറ്റിന്റെ ഇന്ത്യന്‍ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു. അതോടൊപ്പം മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഡാറ്റാ സെന്ററിന്റെ […]


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാലാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. 2025-ടെ സെൻറർ പ്രവര്‍ത്തനക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ്. നിലവില്‍ പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഡാറ്റാ സെന്ററിന് പുറമെയാണ് കമ്പനി ഹൈദരാബാദില്‍ പുതിയത് സ്ഥാപിക്കാനൊരുങ്ങുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്ററായിരിക്കും ഹൈദരാബാദില്‍ സ്ഥാപിക്കുന്നത്. ഇത് 2025 ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും,

സാധാരണഗതിയില്‍ ഇത്തരമൊന്നിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ 24 മാസമെടുക്കുമെന്നും മൈക്രോസോഫറ്റിന്റെ ഇന്ത്യന്‍ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു. അതോടൊപ്പം മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഡാറ്റാ സെന്ററിന്റെ ശേഷി ഇരട്ടിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദില്‍ സ്ഥാപിക്കുന്ന ഡാറ്റാ സെന്റര്‍ തുടര്‍ച്ചയായ ഒരു നിക്ഷേപമാണ്. അതായത്, ആരംഭിക്കുമ്പോള്‍ ഇത് ചെറുതായിരിക്കുമെന്നും, അനുദിനം വളര്‍ന്ന് ഒരു നിശ്ചിത കാലയളവില്‍ വലുതായി മാറുമെന്നും മഹേശ്വരി പറഞ്ഞു. ഗവേഷണ സ്ഥാപനമായ ഐഡിസിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, 2016 നും 2020 നും ഇടയില്‍ ഇന്ത്യയിലെ മൈക്രോസോഫ്റ്റ് ഡാറ്റാസെന്ററുകള്‍ സമ്പദ്വ്യവസ്ഥയിലേക്ക് 9.5 ബില്യണ്‍ ഡോളര്‍ വരുമാനമാണ് നല്‍കിയത്. ജിഡിപി ആഘാതത്തിന് പുറമെ, 169,000 പുതിയ വിദഗ്ധ ഐടി ജോലികള്‍ ഉള്‍പ്പെടെ 1.5 ദശലക്ഷം തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതായും ഐഡിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.