4 March 2022 3:32 AM GMT
Summary
മുംബൈ : രാജ്യത്തെ 5 ജി സ്‌പെക്ട്രം ലേലം നടക്കാന്‍ ഏതാനും മാസം മാത്രം ബാക്കി നില്‍ക്കേ 5ജി ടെലികോം നെറ്റ്‌വര്‍ക്ക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. നീക്കത്തിന്റെ ഭാഗമായി യുഎസ് ആസ്ഥാനമായ സാന്‍മിനാ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമായ റിലയന്‍സ് സ്ട്രാറ്റജിക്ക് ബിസിനസ് വെഞ്ച്വേഴ്‌സും (ആര്‍എസ്ബിവിഎല്‍) സഹകരിച്ച് സംയുക്ത സംരംഭം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി 1670 കോടി രൂപയാണ് റിലയന്‍സ് നിക്ഷേപിക്കുക. അന്താരാഷ്ട്ര മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ടെലികോം […]
മുംബൈ : രാജ്യത്തെ 5 ജി സ്‌പെക്ട്രം ലേലം നടക്കാന്‍ ഏതാനും മാസം മാത്രം ബാക്കി നില്‍ക്കേ 5ജി ടെലികോം നെറ്റ്‌വര്‍ക്ക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. നീക്കത്തിന്റെ ഭാഗമായി യുഎസ് ആസ്ഥാനമായ സാന്‍മിനാ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമായ റിലയന്‍സ് സ്ട്രാറ്റജിക്ക് ബിസിനസ് വെഞ്ച്വേഴ്‌സും (ആര്‍എസ്ബിവിഎല്‍) സഹകരിച്ച് സംയുക്ത സംരംഭം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി 1670 കോടി രൂപയാണ് റിലയന്‍സ് നിക്ഷേപിക്കുക.
അന്താരാഷ്ട്ര മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ടെലികോം നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സാന്‍മിന. നിലവില്‍ 4ജി, 5ജി ടെലികോം നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്. റിലയന്‍സും സാന്‍മിനയും ഒന്നിക്കുന്നതോടെ നിലവിലെ നെറ്റ്‌വര്‍ക്ക് ഉപകരണ നിര്‍മ്മാതാക്കളായ എറിക്‌സണ്‍, നോക്കിയ, വാവേയ് എന്നീ കമ്പനികള്‍ക്ക് തിരിച്ചടിയായേക്കും. സംയുക്ത സംരംഭത്തിന്റെ 50.1 ശതമാനം ഓഹരി റിലയന്‍സിനും 49.9 ശതമാനം ഓഹരി സാന്‍മിനയ്ക്കുമായിരിക്കും. സാന്‍മിനയ്ക്ക് ഇന്ത്യയിലുള്ള നിര്‍മ്മാണ യൂണിറ്റായ സാന്‍മിന എസ്‌സിഐ ഇന്ത്യയിലെ (എസ്‌ഐപിഎല്‍) ഓഹരികള്‍ വാങ്ങുവാനും റിലയന്‍സ് നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഡാറ്റാ സെന്റര്‍, ക്ലൗഡ് ടെക്‌നോളജി എന്നിവയ്ക്കായി ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയാണ് എസ്‌ഐപിഎല്‍. 200 മില്യണ്‍ ഡോളറിലധികമാകും സംയുക്ത സംരംഭത്തിന്റെ മൂലധനമെന്ന് ഇരു കമ്പനികളും ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ഈ വര്‍ഷം സെപ്റ്റംബറിനകം നിക്ഷേപം സംബന്ധിച്ച ഇടപാടുകള്‍ പൂര്‍ത്തിയാക്കുമെന്നും അറിയിപ്പിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനായി യോഗ്യത നേടിയ കമ്പനി കൂടിയാണ് എസ്‌ഐപിഎല്‍.
5 ജി വമ്പനാകുമോ റിലയന്‍സ് ?
നിലവിലെ കണക്കുകള്‍ പ്രകാരം ഏകദേശം 42.62 കോടി വരിക്കാരുമായി മുന്‍നിരയില്‍ തന്നെയാണ് റിലയന്‍സ് ജിയോ. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ ജിയോ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. എയര്‍ടെല്ലാണ് തൊട്ടു പിന്നില്‍ (35 കോടി വരിക്കാര്‍). കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം 5 ജി സ്‌പെക്ട്രം ലേലം നടന്നിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മെയില്‍ 5ജി സ്‌പെക്ട്രം ലേലം നടന്നേക്കുമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കിയിരുന്നു. 4 ജി നെറ്റ്‌വര്‍ക്കിനെ അപേക്ഷിച്ച് 10 ഇരട്ടി വേഗതയുള്ളതിനാല്‍ 5ജി വരുമ്പോള്‍ തന്നെ രാജ്യത്തെ ഭൂരിഭാഗം ആളുകളും അതിലേക്ക് മാറും.
ഇത്തരത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ കൂടുതല്‍ ആളുകളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള നീക്കം ശക്തമാക്കുകയാണ് റിലയന്‍സ്. ഇപ്പോള്‍ തന്നെ 5ജി ടെക്‌നോളജി ലഭ്യമാകുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. സ്‌പെക്ട്രം ലേലത്തിന് മുന്‍പ് ഫ്രീക്വന്‍സി ബാന്‍ഡ് വിലയില്‍ 95 ശതമാനം വരെ കുറവ് വരുത്തണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല 5ജി സ്‌പെക്ട്രം ലേലം സംബന്ധിച്ച നിയമങ്ങളില്‍ ടെലികോം, സാറ്റലൈറ്റ് കമ്പനികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്