14 Feb 2022 7:02 AM GMT
Summary
ഡെല്‍ഹി: ഇന്ത്യയിലെ 'ആപ്പ് മാര്‍ക്കറ്റ്' വഴി കിട്ടിയിരുന്ന ബില്യണുകള്‍ ഇനി ചൈനയ്ക്ക് കിട്ടാക്കനിയായേക്കും. 2020ല്‍ ടിക്ക് ടോക്ക് ഉള്‍പ്പടെ 59 വന്‍കിട ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ഇത് വീണ്ടും ആവര്‍ത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇക്കുറി 54 ആപ്പുകള്‍ നിരോധിക്കാനുള്ള ശുപാര്‍ശയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. ആപ്പുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കും. ആപ്പുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനത്തിനുള്ള ശുപാര്‍ശ വന്നിരിക്കുന്നത്. […]
ഡെല്‍ഹി: ഇന്ത്യയിലെ 'ആപ്പ് മാര്‍ക്കറ്റ്' വഴി കിട്ടിയിരുന്ന ബില്യണുകള്‍ ഇനി ചൈനയ്ക്ക് കിട്ടാക്കനിയായേക്കും. 2020ല്‍ ടിക്ക് ടോക്ക് ഉള്‍പ്പടെ 59 വന്‍കിട ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ഇത് വീണ്ടും ആവര്‍ത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇക്കുറി 54 ആപ്പുകള്‍ നിരോധിക്കാനുള്ള ശുപാര്‍ശയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. ആപ്പുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കും. ആപ്പുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനത്തിനുള്ള ശുപാര്‍ശ വന്നിരിക്കുന്നത്.
മുഖം മിനുക്കുന്ന ആപ്പിന് വൈകാതെ 'ഗുഡ് ബൈ'
ഏറെ പ്രചാരം നേടിയ സ്വീറ്റ് സെല്‍ഫി എച്ച് ഡി, ബ്യൂട്ടി ക്യാമറ, മ്യൂസിക്ക് പ്ലേയര്‍, മ്യൂസിക്ക് പ്ലസ്, വോളിയം ബൂസ്റ്റര്‍ എന്നിവയാണ് ഇതില്‍ മുഖ്യം. എല്ലാ ഫോര്‍മാറ്റിലുമുള്ള വീഡിയോ പ്ലേയറുകളും നിരോധിക്കും. ഇവയ്ക്ക് പുറമേ വിവാ വീഡിയോ എഡിറ്റര്‍, നൈസ് വീഡിയോ ബൈഡു, ആപ്പ് ലോക്ക്, ആസ്ട്രാ ക്രാഫ്റ്റ് എന്നീ ആപ്പുകളും ഈ പട്ടികയിലുണ്ട്. ചൈനീസ് ആപ്പുകള്‍ക്ക് മേല്‍ വരുന്ന രണ്ടാമത്തെ പ്രഹരം കൂടി ആകുന്നതോടെ ശതകോടികള്‍ വാരിയിരുന്ന ഇന്ത്യന്‍ മാര്‍ക്കറ്റ് ഇനി ചൈനയ്ക്ക് ഓര്‍മ്മ മാത്രമാകും. ലോകത്ത് ഏറ്റവുമധികം ചൈനീസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
നഷ്ടമാകാന്‍ പോകുന്നത് ശതകോടികള്‍
2020ല്‍ നടത്തിയ ആപ്പ് നിരോധനത്തില്‍ ചൈനീസ് ടെക്ക് ഭീമന്‍ ബൈറ്റ് ഡാന്‍സിന് 45,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് നേരിട്ടത്. ബൈറ്റ് ഡാന്‍സിന്റെ ടിക്ക് ടോക്ക് ആപ്പിന് മികച്ച ഡൗണ്‍ലോഡിംഗ് റേറ്റാണ് ഇന്ത്യയില്‍ നിന്നും ലഭിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും വിശ്വാസ്യതയ്ക്കും ഭീഷണി ഉയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആപ്പുകള്‍ നിരോധിച്ചത്. ലഡാക്ക് അതിര്‍ത്തിയില്‍ നേരത്തെ നിലന്നിരുന്ന ഇന്ത്യാ - ചൈനാ സംഘര്‍ഷം ഇപ്പോള്‍ ഏറെക്കുറെ നിലച്ചിരിക്കുകയാണ്. എന്നാല്‍ 2020ല്‍ സ്ഥിതി കലുഷിതമായിരുന്ന സമയത്താണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ അവസരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന വ്യാപാര യുദ്ധവും ഉഭയ കക്ഷി ബന്ധത്തെ സാരമായി ബാധിച്ചിരുന്നു.