- Home
- /
- Technology
- /
- എന്താണ് കമ്പ്യൂട്ടര്‍...
Summary
പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി ഒരു സിസ്റ്റം പ്രവര്‍ത്തിച്ചാല്‍ അതൊരു ബഗ് ആവാനുള്ള സാധ്യത ഏറെയാണ്.
കമ്പ്യൂട്ടര്‍ പ്രോഗാമുകളില്‍ തെറ്റുകളുണ്ടെങ്കില്‍ എന്ത് സംഭവിക്കും? അത് ഉദ്ദേശിച്ച ഫലം ചെയ്യില്ല. ആപ്ലിക്കേഷന്‍ ശരിയായ...
കമ്പ്യൂട്ടര്‍ പ്രോഗാമുകളില്‍ തെറ്റുകളുണ്ടെങ്കില്‍ എന്ത് സംഭവിക്കും? അത് ഉദ്ദേശിച്ച ഫലം ചെയ്യില്ല. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവൃത്തിക്കാതെയാകുന്നു. സോഫ്റ്റ് വെയറിലുണ്ടാകുന്ന ഇത്തരം തെറ്റുകളെ പൊതുവെ വിളിക്കുന്നത് ബഗുകള്‍ എന്നാണ്. ഐ ടിയില്‍ ഏതെങ്കിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ ഹാര്‍ഡ്വെയര്‍ സിസ്റ്റത്തിലോ ഉള്ള പിശക്, അല്ലെങ്കില്‍ പിഴവിനെയാണ് ബഗ് എന്ന് സൂചിപ്പിക്കുന്നത്.
ഒരു ബഗ് അപ്രതീക്ഷിത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി ഒരു സിസ്റ്റം പ്രവര്‍ത്തിച്ചാല്‍ അതൊരു ബഗ് ആവാനുള്ള സാധ്യത ഏറെയാണ്. ഉപയോക്താക്കള്‍ കണ്ടെത്തുന്നതിന് മുമ്പ് ഈ ബഗുകള്‍ കണ്ടെത്തുന്ന പ്രക്രിയയാണ് ഡീബഗ്ഗിംഗ്. കോഡ് ആദ്യം എഴുതിയതിന് ശേഷം ഡീബഗ്ഗിംഗ് ആരംഭിക്കുകയും ഘട്ടം ഘട്ടമായി തുടരുകയും ചെയ്യുന്നു. തെറ്റുകള്‍ മാറ്റിയ കോഡ് ആണ് മറ്റ് പ്രോഗ്രാമിംഗ് യൂണിറ്റുകളുമായി സംയോജിപ്പിച്ച് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമോ ആപ്ലിക്കേഷനോ പോലുള്ള സോഫ്റ്റ് വെയര്‍ ആയി മാറുന്നത്. ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ റിലീസ് ചെയ്തതിന് ശേഷം അത് ബീറ്റ മോഡില്‍ നിലനിര്‍ത്താറുണ്ട്. ഈ ഘട്ടത്തിലും ബഗുകള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്താറുണ്ട്.
ബഗ് എങ്ങനെയാണ് പരിഹരിക്കുന്നത്?
കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് വെയര്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയിലൊക്കെ ബഗുകള്‍ ഉണ്ടാവാം. ബഗ് ഫ്രീ ആയ സോഫ്റ്റ് വെയറോ ഹാര്‍ഡ് വെയറോ ഒന്നുമുണ്ടാകില്ല. ബഗുകള്‍ കണ്ടെത്തുമ്പോള്‍, സോഫ്റ്റ് വെയര്‍ പാച്ചുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് സോഫ്റ്റ് വെയര്‍ ബഗുകള്‍ പരിഹരിക്കുന്നത്.
ഇവ കൂടാതെ ഫേംവെയര്‍ അപ്ഡേറ്റുകളും ഡ്രൈവറുകളും ഉപയോഗിക്കുന്നതു വഴി ഹാര്‍ഡ് വെയര്‍ ബഗുകള്‍ പരിഹരിക്കാന്‍ എളുപ്പമാണ്. കൂടുതല്‍ ഗുരുതരമായ ഹാര്‍ഡ് വെയര്‍ ബഗുകളുടെ കാര്യത്തില്‍, ഹാര്‍ഡ് വെയര്‍ ഉപകരണം മാറ്റുക മാത്രമാണ് എളുപ്പവഴി.
ഒരു ബഗ് പരിഹരിക്കാന്‍ എടുക്കുന്ന സമയം അതിന്റെ സങ്കീര്‍ണ്ണത, എത്ര ഡെവലപ്പര്‍മാര്‍, അവര്‍ക്ക് എത്ര സമയം വേണ്ടിവരുന്നു എന്നിവയൊക്കെ ആശ്രയിച്ചിരിക്കുന്നു. ഒരു പ്രോഗ്രാമിലോ ഉപകരണത്തിലോ നിങ്ങള്‍ ഒരു ബഗ് കണ്ടെത്തിയതായാല്‍ അത് നിര്‍മ്മാതാവിനെ അറിയിക്കുന്നതാണ് ബഗ് പരിഹരിക്കാനുള്ള മാര്‍ഗം.
എന്താണ് ബഗ്ഗി?
'ബഗ്ഗി' എന്ന പദം നിരവധി ബഗുകളുള്ള ഏതെങ്കിലും സോഫ്റ്റ് വെയര്‍ അല്ലെങ്കില്‍ സേവനത്തെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ആളുകള്‍ ബഗും കമ്പ്യൂട്ടര്‍ വൈറസും ഒന്നാണെന്ന് കരുതാറുണ്ട്. ഒരു കമ്പ്യൂട്ടര്‍ വൈറസ് എന്നത് ഉപയോക്താക്കളെ ശല്യപ്പെടുത്തുന്നതോ നശിപ്പിക്കുന്നതോ ആയ സോഫ്റ്റ് വെയറാണ്. ബഗ് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലെ ഒരു തെറ്റ് മാത്രമാണ്. അതുകൊണ്ടു തന്നെ ബഗ് പ്രവര്‍ത്തനത്തില്‍ തടസ്സങ്ങളുണ്ടാക്കാമെങ്കിലും വറൈസിനെ പോലെ കമ്പ്യൂട്ടറിനെ, ഗാഡ്‌ജെറ്റിനെ നശിപ്പിക്കുന്ന തരത്തില്‍ ഒരു പ്രശ്‌നക്കാരനായി മാറാറില്ല.