image

8 Jan 2022 4:45 AM GMT

Technology

ഇന്ത്യയിലെ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍

MyFin Desk

ഇന്ത്യയിലെ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍
X

Summary

ഇന്ത്യയിലെ ഏതൊരു വ്യവസായത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്
അഗ്രിക്കള്‍ച്ചര്‍ സെക്ടര്‍.


ഇന്ത്യയിലെ ഏതൊരു വ്യവസായത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്അഗ്രിക്കള്‍ച്ചര്‍ സെക്ടര്‍. ഇന്ത്യയില്‍ പ്രാഥമിക വരുമാന...

ഇന്ത്യയിലെ ഏതൊരു വ്യവസായത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്
അഗ്രിക്കള്‍ച്ചര്‍ സെക്ടര്‍. ഇന്ത്യയില്‍ പ്രാഥമിക വരുമാന മാര്‍ഗ്ഗമായി കൃഷിയെ
ആശ്രയിക്കുന്നവരുടെ എണ്ണം ജനസംഖ്യയുടെ പകുതിയിലധികം വരുമെന്നാണ്
കണക്കുകള്‍. എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ പരമാവധി കടന്നുകയറ്റം
ഉണ്ടായപ്പോള്‍ കാര്‍ഷിക മേഖലയിലെ ഉപയോഗം പരിമിതമാണ്.

കാര്‍ഷിക വ്യവസായം ഇന്ത്യയുടെ ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത് 17-18%
മാത്രമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കാര്‍ഷിക മേഖലയില്‍ സാങ്കേതികവിദ്യ
കൂടുതല്‍ പേരിലേക്കെത്തുന്നുണ്ട്. കര്‍ഷകരെ അവരുടെ ജീവിതം
മെച്ചപ്പെടുത്താനും കൃഷി സംബന്ധമായ വിഷയങ്ങളില്‍ സഹായിക്കുന്നതുമായ
അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നല്ല
വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍

1. നിന്‍ജാകാര്‍ട്ട്

ബിസിനസ് ടു കസ്റ്റമേഴ്‌സ് രീതിയില്‍ 2015ല്‍ ആരംഭിച്ച ഫുഡ് ഡെലിവറി
സ്റ്റാര്‍ട്ടപ്പായിരുന്നു നിന്‍ജാകാര്‍ട്ട് . കാര്‍ഷിക ഉല്‍പന്ന- വിതരണ ശൃംഖലയിലെ
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് ടു ബിസിനസ് അഗ്രിടെക്
സ്റ്റാര്‍ട്ടപ്പായി പിന്നീടിത് മാറി. കര്‍ഷകര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കുമിടയില്‍
ഉത്പന്നങ്ങളുടെ വിതരണം സുഖമമാക്കുകയായിരുന്നു ഈ അപ്ലിക്കേഷന്‍ ചെയ്തത്.
ഇതുവരെ, ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ്, ആക്സല്‍, ക്വാല്‍കോം വെഞ്ചേഴ്സ്,
സ്റ്റെഡ്വ്യൂ ക്യാപിറ്റല്‍ എന്നിവയില്‍ നിന്ന് മാത്രം നിന്‍ജാകാര്‍ട്ട് 164.2 മില്യണ്‍
ഡോളറാണ് സമാഹരിച്ചത്.

2. വേ കൂള്‍

ഒന്നിലധികം വിതരണ ചാനലുകളിലൂടെ കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍
വില്‍ക്കാന്‍ സഹായിക്കുന്നതിനാണ് വേ കൂള്‍ എന്ന സംരഭം ആരംഭിച്ചത്. എല്ലാ
കാര്‍ഷിക ഉല്‍പന്നങ്ങളേയും എന്‍ഡ്-ടു-എന്‍ഡ് കാര്‍ഷിക വിതരണ ശൃംഖല വഴി
നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യയായിരുന്നു ഇത്. ഒരു ബിസിനസ് ടു
ബിസിനസ് അഗ്രിടെക് പ്ലാറ്റ്ഫോം വേ കൂള്‍ വാഗ്ദാനം ചെയ്യുന്നു. ഇതുവരെ 60.8
ദശലക്ഷം ഡോളര്‍ ഈ സ്റ്റാര്‍ട്ടപ്പ് സമാഹരിച്ചിട്ടുണ്ട്.

3. അഗ്രോസ്റ്റാര്‍

കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള ഓണ്‍ലൈന്‍ വിപണി
സംരഭമായിരുന്നു 2013-ല്‍ ആരംഭിച്ച അഗ്രോസ്റ്റാര്‍ സ്റ്റാര്‍ട്ടപ്പ്.
ഈ അഗ്രിടെക് സ്റ്റാര്‍ട്ടപ്പ് കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ കൈകാര്യം
ചെയ്യുന്നതിനെ കുറിച്ചും വിളവ് വര്‍ദ്ധിപ്പിക്കാന്‍ വിദഗ്ധരില്‍ നിന്ന് ഉപദേശം നല്‍കി
സഹായിക്കുകയും ചെയ്തു. ഇതുവരെ അഗ്രോസ്റ്റാര്‍ 42 മില്യണ്‍ ഡോളര്‍
സമാഹരിച്ചിട്ടുണ്ട്.

4. ഡിഹാറ്റ്

കാര്‍ഷിക ഉല്‍പന്നങ്ങളായ വിത്തുകള്‍, വളങ്ങള്‍ എന്നിവ മിതമായ നിരക്കില്‍
ലഭ്യമാക്കുക, വ്യക്തിഗത സഹായം, മണ്ണ് പരിശോധന, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍,
മൈക്രോ ഫിനാന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്‍ഷിക സേവനങ്ങള്‍ വാഗ്ദാനം
ചെയ്തു കൊണ്ടാരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് ഡിഹാറ്റ് . ഇന്ത്യന്‍ കര്‍ഷകരെ
സഹായിക്കുന്നതിനായി ആരംഭിച്ച ഡീഹാറ്റ് 19.3 മില്യണ്‍ ഡോളര്‍ ഇതുവരെ
സമാഹരിച്ചു.

5. സ്റ്റെലാപ്സ്

2011-ല്‍ സ്ഥാപിച്ച സ്റ്റെലാപ്സ്, ക്ഷീരകര്‍ഷകരെയും സഹകരണ സംഘങ്ങളെയും
ഉള്‍പ്പെടുത്തി തുടങ്ങിയ ഒരു സ്റ്റാര്‍ട്ടപ്പാണ് . ഐഒടി അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട്മൂ പ്ലാറ്റ്ഫോം വഴി പാല്‍ സംഭരണവും കോള്‍ഡ്ചെയിന്‍ മാനേജ്മെന്റും
ഡിജിറ്റൈസ് ചെയ്ത് കര്‍ഷകരുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നു.

6. ബിജാക്ക്

വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും പുതിയ വിതരണക്കാരെ
കണ്ടെത്താനും ലെഡ്ജറുകള്‍ പരിപാലിക്കാനും പേയ്മെന്റുകള്‍ നടത്താനും 2019-ല്‍
ആരംഭിച്ചതാണ് ബിജാക്ക്. ഈ ആപ്പ് വഴി കണ്ടെത്തുന്ന പ്രവര്‍ത്തന മൂലധനം
കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്നു. ബിജാക്ക്
14.3 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്.

ഇങ്ങനെ എത്രയോ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. കര്‍ഷകര്‍ക്കും കാര്‍ഷിക
മേഖലയ്ക്കും വേണ്ടി നല്ലൊരു തുക സര്‍ക്കാറുകള്‍ എല്ലാ വര്‍ഷവും മാറ്റുന്നുമുണ്ട്.
ഇതെങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ചുള്ള അജ്ഞത
അവസാനിപ്പിക്കാതെ കാര്‍ഷിക മേഖലയില്‍ വളര്‍ച്ച കാണാന്‍ കഴിയില്ല.
അതുകൊണ്ടു തന്നെ ഇത്തരം അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ വലിയ പ്രതീക്ഷയാണ്
കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്നത്.