image

5 Nov 2022 5:41 AM IST

Company Results

മാരിക്കോയുടെ അറ്റാദായം 307 കോടി രൂപയായി കുറഞ്ഞു

MyFin Desk

മാരിക്കോയുടെ അറ്റാദായം 307 കോടി രൂപയായി കുറഞ്ഞു
X

Summary

സെപ്റ്റംബര്‍ പാദത്തില്‍ മാരിക്കോയുടെ അറ്റാദായം 2.84 ശതമാനം ഇടിഞ്ഞ് 307 കോടി രൂപയായി. വിദേശ കറന്‍സിയില്‍ നടത്തിയ വ്യാപാര ഇടപാടുകളിലുണ്ടായ നഷ്ടവും, ഉയര്‍ന്ന നികുതി നിരക്കുമാണ് ലാഭത്തെ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 316 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 3.18 ശതമാനം ഉയര്‍ന്നു 2,496 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,419 കോടി രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മൊത്ത ചെലവ്, കഴിഞ്ഞ വര്‍ഷം […]


സെപ്റ്റംബര്‍ പാദത്തില്‍ മാരിക്കോയുടെ അറ്റാദായം 2.84 ശതമാനം ഇടിഞ്ഞ് 307 കോടി രൂപയായി. വിദേശ കറന്‍സിയില്‍ നടത്തിയ വ്യാപാര ഇടപാടുകളിലുണ്ടായ നഷ്ടവും, ഉയര്‍ന്ന നികുതി നിരക്കുമാണ് ലാഭത്തെ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 316 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 3.18 ശതമാനം ഉയര്‍ന്നു 2,496 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,419 കോടി രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മൊത്ത ചെലവ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 2,039 കോടി രൂപയില്‍ നിന്നും 3.72 ശതമാനം വര്‍ധിച്ച് 2,115 കോടി രൂപയായി. തുടര്‍ച്ചയായ നാലാം പാദത്തിലും എഫ്എംസിജി വിഭാഗത്തിലെ വില്‍പന വോളിയത്തില്‍ കുറവുണ്ടായി. എന്നാല്‍ ഉത്പന്നങ്ങളുടെ വില വര്‍ധനവ് നേരിയ തോതിലുള്ള വളര്‍ച്ചക്ക് സഹായകരമായി. ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡും ഈ പാദത്തില്‍ കഴിഞ്ഞ മാസം മുതലാണ് മെച്ചപ്പെട്ടതെന്നും കമ്പനി അറിയിച്ചു.

ആഭ്യന്തര വിപണിയില്‍ നിന്നുള്ള വരുമാനം 1.4 ശതമാനം വര്‍ധിച്ച് 1,870 കോടി രൂപയില്‍ നിന്നും 1,896 കോടി രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വില്‍പനയില്‍ നിന്നുള്ള വരുമാനം 9.28 ശതമാനം വര്‍ധിച്ച് 600 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇത് 549 കോടി രൂപയായിരുന്നു. വെള്ളിയാഴ്ച്ച ബിഎസ്ഇയില്‍ മാരികോയുടെ ഓഹരികള്‍ 0.74 ശതമാനം താഴ്ന്ന് 535.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.