26 Oct 2022 2:00 AM GMT
Summary
നടപ്പു സാമ്പത്തിക വര്‍ഷം ഓയില്‍ കമ്പനികളില്‍ നിന്ന് 40,000 കോടി രൂപയുടെ വിന്‍ഡ് ഫാള്‍ ടാക്‌സ് ലഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍. ആഭ്യന്തര ക്രൂഡിനും, പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി്‌യ്്്ക്കും ജൂലായില്‍ ഏര്‍പ്പെടുത്തിയ വിന്‍ഡ് ഫാള്‍ ടാക്‌സ്, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 40,000 കോടി രൂപയുടെ അധിക വരുമാനം നല്‍കും. ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 70 -75 ഡോളറായി കുറയുകയാണെങ്കില്‍ വിന്‍ഡ് ഫാള്‍ ടാക്‌സ് നിര്‍ത്തലാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആഗോള ക്രൂഡ് വില വര്‍ധിച്ചതിനാല്‍ […]
നടപ്പു സാമ്പത്തിക വര്‍ഷം ഓയില്‍ കമ്പനികളില്‍ നിന്ന് 40,000 കോടി രൂപയുടെ വിന്‍ഡ് ഫാള്‍ ടാക്‌സ് ലഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍. ആഭ്യന്തര ക്രൂഡിനും, പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി്‌യ്്്ക്കും ജൂലായില്‍ ഏര്‍പ്പെടുത്തിയ വിന്‍ഡ് ഫാള്‍ ടാക്‌സ്, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 40,000 കോടി രൂപയുടെ അധിക വരുമാനം നല്‍കും.
ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 70 -75 ഡോളറായി കുറയുകയാണെങ്കില്‍ വിന്‍ഡ് ഫാള്‍ ടാക്‌സ് നിര്‍ത്തലാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആഗോള ക്രൂഡ് വില വര്‍ധിച്ചതിനാല്‍ ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന അപ്രതീക്ഷിത ലാഭത്തിന് മേല്‍ ചുമത്തുന്ന നികുതയാണ് 'വിന്‍ഡ് ഫാള്‍ ടാക്‌സ്'.
ഒക്ടോബര് 15 ന്, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ്ഓയിലിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് ടണ്ണിന് 8,000 രൂപയില്‍ നിന്ന് 11,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഒപ്പം ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 5 രൂപയില്‍ നിന്നും 12 രൂപയാക്കി വര്‍ധിപ്പിച്ചു.
എക്‌സൈസ് ഡ്യൂട്ടി രസീതുകളില്‍ ഉള്‍പെടുത്താത്തതിനാല്‍ ഇത്തരം പ്രത്യേക തീരുവകള്‍ വഴി എത്ര തുക ലഭിച്ചു എന്നത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ലെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 30,000 -40,000 കോടി രൂപ വരെ അധിക നികുതി വരുമാനം ലഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.