image

25 Oct 2022 11:13 PM GMT

25 കോടിയിലധികം ഇ-കെവൈസി ഇടപാടുകള്‍ക്ക് ആധാര്‍

MyFin Desk

25 കോടിയിലധികം ഇ-കെവൈസി ഇടപാടുകള്‍ക്ക് ആധാര്‍
X

Summary

ഡെല്‍ഹി: സെപ്തംബറില്‍ ആധാര്‍ ഉപയോഗിച്ച് 25 കോടിയിലധികം ഇ-കെവൈസി ഇടപാടുകള്‍ നടന്നു. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഇടപാടുകളേക്കാള്‍ ഏകദേശം 7.7 ശതമാനം വര്‍ധനയുണ്ട്. ആധാര്‍ ഉടമയുടെ വ്യക്തമായ സമ്മതത്തോടെയാണ് ഇ-കെവൈസി ഇടപാട് നടക്കുന്നത്. ആധാര്‍ മുഖേനയുള്ള ഇ-കെവൈസി ഇടപാടുകളുടെ മൊത്തം എണ്ണം സെപ്റ്റംബര്‍ അവസാനത്തോടെ 1,297.93 കോടിയായി ഉയര്‍ന്നു.  2022 സെപ്തംബര്‍ അവസാനത്തോടെ ഇതുവരെ എഇപിഎസും മൈക്രോ എടിഎമ്മുകളുടെ ശൃംഖലയും ഉപയോഗിച്ച് 1,549.84 കോടി ബാങ്കിംഗ് ഇടപാടുകള്‍ നടന്നു. സെപ്റ്റംബറില്‍ മാത്രം ഇന്ത്യയിലുടനീളം 21.03 കോടി എഇപിഎസ് ഇടപാടുകള്‍ […]


ഡെല്‍ഹി: സെപ്തംബറില്‍ ആധാര്‍ ഉപയോഗിച്ച് 25 കോടിയിലധികം ഇ-കെവൈസി ഇടപാടുകള്‍ നടന്നു. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഇടപാടുകളേക്കാള്‍ ഏകദേശം 7.7 ശതമാനം വര്‍ധനയുണ്ട്. ആധാര്‍ ഉടമയുടെ വ്യക്തമായ സമ്മതത്തോടെയാണ് ഇ-കെവൈസി ഇടപാട് നടക്കുന്നത്.

ആധാര്‍ മുഖേനയുള്ള ഇ-കെവൈസി ഇടപാടുകളുടെ മൊത്തം എണ്ണം സെപ്റ്റംബര്‍ അവസാനത്തോടെ 1,297.93 കോടിയായി ഉയര്‍ന്നു. 2022 സെപ്തംബര്‍ അവസാനത്തോടെ ഇതുവരെ എഇപിഎസും മൈക്രോ എടിഎമ്മുകളുടെ ശൃംഖലയും ഉപയോഗിച്ച് 1,549.84 കോടി ബാങ്കിംഗ് ഇടപാടുകള്‍ നടന്നു. സെപ്റ്റംബറില്‍ മാത്രം ഇന്ത്യയിലുടനീളം 21.03 കോടി എഇപിഎസ് ഇടപാടുകള്‍ നടന്നു.

സെപ്തംബറില്‍ 175.41 കോടി ഓതന്റിക്കേഷന്‍ ഇടപാടുകളാണ് ആധാര്‍ വഴി നടന്നത്. ഓഗസ്റ്റില്‍ പുതുക്കിയ 1.46 കോടി ആധാറുകളെ അപേക്ഷിച്ച് സെപ്തംബര്‍ മാസത്തില്‍ 1.62 കോടി ആധാറുകള്‍ പുതുക്കി. മൊത്തത്തില്‍ ഇതുവരെ 66.63 കോടി ആധാര്‍ നമ്പറുകള്‍ പുതുക്കിയിട്ടുണ്ട്. ആധാര്‍ ഉടമകള്‍ ഫിസിക്കല്‍ ആധാര്‍ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ ആധാര്‍ പ്ലാറ്റ്‌ഫോമുകളിലുമായായണ് ആധാര്‍ പുതുക്കിയത്.

Tags: