image

24 Oct 2022 12:00 AM GMT

Banking

യെസ് ബാങ്കിന്റെ Q2 അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 153 കോടി രൂപയായി

MyFin Bureau

യെസ് ബാങ്കിന്റെ Q2 അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 153 കോടി രൂപയായി
X

Summary

മുംബൈ: സെപ്റ്റംബർ പാദത്തിൽ യെസ് ബാങ്കിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 152.82 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള ജൂൺ പാദത്തിൽ അറ്റാദായം 310.63 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ബാങ്ക് 225.50 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 5430 .30 കോടി രൂപയിൽ നിന്നും 6,394.11 കോടി രൂപയായി. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 12.89 ശതമാനമായി. […]


മുംബൈ: സെപ്റ്റംബർ പാദത്തിൽ യെസ് ബാങ്കിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 152.82 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള ജൂൺ പാദത്തിൽ അറ്റാദായം 310.63 കോടി രൂപയായിരുന്നു.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ബാങ്ക് 225.50 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 5430 .30 കോടി രൂപയിൽ നിന്നും 6,394.11 കോടി രൂപയായി.

ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 12.89 ശതമാനമായി. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ 14.97 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി 5.55 ശതമാനത്തിൽ നിന്നും 3.60 ശതമാനമായി കുറഞ്ഞു.

എങ്കിലും, കിട്ടാക്കടത്തിനും മറ്റു അടിയന്തര ആവശ്യങ്ങൾക്കുമായി മാറ്റി വച്ച തുക കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 377.37 കോടി രൂപയിൽ നിന്നും 582.81 കോടി രൂപയായി.