image

22 Oct 2022 11:49 PM GMT

Banking

ദീപാവലി ഓഫര്‍: എഫ്ഡി പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

MyFin Desk

ദീപാവലി ഓഫര്‍: എഫ്ഡി പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ
X

Summary

ദീപാവലി പ്രമാണിച്ച് സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. പലിശ നിരക്ക് 25 ബേസിസ് പോയിന്റ് മുതല്‍ 80 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കാണ് എസ്ബിഐ ഉയര്‍ത്തിയിരിക്കുന്നത്. 211 ദിവസത്തില്‍ കൂടുതലുള്ളതും എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ളതുമായ 2 കോടി രൂപയില്‍ കവിയാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ 22 മുതല്‍ 5.50 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത്തരം നിക്ഷേപങ്ങള്‍ക്ക് 4.70 ശതമാനമായിരുന്നു […]


ദീപാവലി പ്രമാണിച്ച് സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. പലിശ നിരക്ക് 25 ബേസിസ് പോയിന്റ് മുതല്‍ 80 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കാണ് എസ്ബിഐ ഉയര്‍ത്തിയിരിക്കുന്നത്.

211 ദിവസത്തില്‍ കൂടുതലുള്ളതും എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ളതുമായ 2 കോടി രൂപയില്‍ കവിയാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ 22 മുതല്‍ 5.50 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത്തരം നിക്ഷേപങ്ങള്‍ക്ക് 4.70 ശതമാനമായിരുന്നു പലിശ.

കൂടാതെ, 180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.25 ശതമാനമാക്കി. ഇത്തരം നിക്ഷേപങ്ങള്‍ക്ക് നേരത്തെ 4.65 ശതമാനമായിരുന്നു പലിശ.

2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിലവിലെ 5.65% ല്‍ നിന്ന് 6.25% ആക്കി. 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ 4 ശതമാനത്തില്‍ നിന്നും 4.50% ആക്കും.