image

23 Oct 2022 4:00 AM GMT

Banking

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 4.5 ബില്യണ്‍ ഡോളറിന്റെ ഇടിവ്

MyFin Desk

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 4.5 ബില്യണ്‍ ഡോളറിന്റെ ഇടിവ്
X

Summary

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഒക്ടോബര്‍ 14ന് അവസാനിച്ച ആഴ്ച്ച വിദേശനാണ്യ കരുതല്‍ ശേഖരം 4.5 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 528.4 യുഎസ് ഡോളറായെന്നും ആര്‍ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. ഗോള്‍ഡ് റിസര്‍വിലും ഇടിവ് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 82ല്‍ എത്തിയതിന് പിന്നാലെയാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തിലും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. മാന്ദ്യഭീഷണി നിലനില്‍ക്കുകയും ആഭ്യന്തര ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നതിനുമൊപ്പം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കായ 82ല്‍ […]


രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഒക്ടോബര്‍ 14ന് അവസാനിച്ച ആഴ്ച്ച വിദേശനാണ്യ കരുതല്‍ ശേഖരം 4.5 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 528.4 യുഎസ് ഡോളറായെന്നും ആര്‍ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. ഗോള്‍ഡ് റിസര്‍വിലും ഇടിവ് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 82ല്‍ എത്തിയതിന് പിന്നാലെയാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തിലും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാന്ദ്യഭീഷണി നിലനില്‍ക്കുകയും ആഭ്യന്തര ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നതിനുമൊപ്പം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കായ 82ല്‍ എത്തിയിരിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്യുന്ന സാഹചര്യം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനില്‍ക്കുന്നുണ്ട്.

രൂപയുടെ മൂല്യം അനുനിമിഷം പിന്നോട്ട് പോകുന്നതിനാല്‍ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ കൊണ്ട് രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ആര്‍ബിഐ. 12 മാസങ്ങള്‍ക്കിടെ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 10 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.