image

20 Oct 2022 4:53 AM GMT

Stock Market Updates

തുടർച്ചയായി അഞ്ചാം ദിവസവും നേട്ടത്തിൽ വിപണി; നിഫ്റ്റി 17,500 കടന്നു

MyFin Bureau

തുടർച്ചയായി അഞ്ചാം ദിവസവും നേട്ടത്തിൽ വിപണി; നിഫ്റ്റി 17,500 കടന്നു
X

Summary

കൊച്ചി: ആഗോള വിപണികള്‍ ദുര്‍ബലമായതിനെത്തുടര്‍ന്ന് നഷ്ടത്തില്‍ ആരംഭിച്ച വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്‌സ് 95.7 പോയിന്റ് ഉയര്‍ന്ന് 59,202.90 ലും, നിഫ്റ്റി 51.70 നേട്ടത്തോടെ 17,563.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണി നഷ്ടത്തോടെയാണ് തുടങ്ങിയത്. ആഗോള വിപണികള്‍ ദുര്‍ബലമായതും, വിദേശ നിക്ഷേ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തുടരുന്നതും ആഭ്യന്തര വിപണിയെ മോശമായി ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 315.91 പോയിന്റ് നഷ്ടത്തില്‍ 58,791.28 ലും, നിഫ്റ്റി 90.2 പോയിന്റ് […]


കൊച്ചി: ആഗോള വിപണികള്‍ ദുര്‍ബലമായതിനെത്തുടര്‍ന്ന് നഷ്ടത്തില്‍ ആരംഭിച്ച വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്‌സ് 95.7 പോയിന്റ് ഉയര്‍ന്ന് 59,202.90 ലും, നിഫ്റ്റി 51.70 നേട്ടത്തോടെ 17,563.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് വിപണി നഷ്ടത്തോടെയാണ് തുടങ്ങിയത്. ആഗോള വിപണികള്‍ ദുര്‍ബലമായതും, വിദേശ നിക്ഷേ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തുടരുന്നതും ആഭ്യന്തര വിപണിയെ മോശമായി ബാധിച്ചിട്ടുണ്ട്. സെന്‍സെക്സ് 315.91 പോയിന്റ് നഷ്ടത്തില്‍ 58,791.28 ലും, നിഫ്റ്റി 90.2 പോയിന്റ് ഇടിഞ്ഞ് 17,422.05 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി 50-ലെ 35 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 15 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് എന്നിവ നഷ്ടത്തിലായപ്പോൾ മറ്റെല്ലാ മേഖലകളും നേരിയ ലാഭത്തിലാണ് അവസാനിച്ചത്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, അൾട്രാ ടെക്എ, ച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എന്നീ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. യു പി എൽ, ശ്രീ സിമന്റ്, ടെക് മഹിന്ദ്ര, എച് സി എൽ ടെക്, അദാനി പോർട്സ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ വിപണികളും ഇന്ന് നഷ്ടത്തിലാണ്. എന്നാൽ, സിംഗപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റിയും 37 പോയിന്റ് ഉയർന്നു 17,541.00 ൽ വ്യാപാരം നടക്കുന്നു.

രൂപയുടെ മൂല്യം ആശങ്കാജനകമാവും വിധം ഒരു ഡോളറിനു 83.06ല്‍ എത്തി. വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ് രൂപ ഡോളറിന് 82ൽ നിന്ന് 83ലേക്ക് താഴ്ന്നത്.

ഇന്നലെ അമേരിക്കന്‍ വിപണികള്‍ താഴ്ചയിലായിരുന്നു. നസ്ഡേക്കും (-91.89) ഡൗ ജോൺസും (-99.99) എസ് ആൻഡ് പി 500 (-24.82) യും ഇടിഞ്ഞപ്പോൾ ലണ്ടൻ ഫുട്‍സീ 100 (-11.75), പാരീസ് യുറോനെക്സ്റ്റ് (-26.28), ഫ്രാങ്ക്ഫർട് സ്റ്റോക് എക്സ്ചേഞ്ച് (-24.20) എന്നീ യൂറോപ്യൻ സൂചികകളും കൂടെ ചേർന്നു.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.13 ശതമാനം കുറഞ്ഞു 92.30 ഡോളറായി.