17 Oct 2022 2:14 AM GMT
Summary
കൊച്ചി: ഇന്ന് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി നേട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഉച്ചയ്ക്ക് 1.00 മണിക്ക് സെന്‍സെക്‌സ് 373.79 പോയിന്റ് ഉയര്‍ന്ന് 58,288.76ലും, നിഫ്റ്റി 101.75 പോയിന്റ് നേട്ടത്തോടെ 17,286.45 ലുമാണ് വ്യാപാരം നടത്തുന്നത്. വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ പിന്‍വലിക്കലും, ആഗോള വിപണിയിലെ മോശം പ്രവണതകളും മൂലം ഓഹരി വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലായിരുന്നു. 10 മണിക്ക് സെൻസെക്സ് 137.84 പോയിന്റ് താഴ്ന്ന് 57,782.13 ലും, നിഫ്റ്റി 52.75 പോയിന്റ് താഴ്ന്ന് 17,132.95 ലുമെത്തിയിരുന്നു. അൾട്രാടെക് സിമന്റ്, […]
കൊച്ചി: ഇന്ന് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി നേട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഉച്ചയ്ക്ക് 1.00 മണിക്ക് സെന്‍സെക്‌സ് 373.79 പോയിന്റ് ഉയര്‍ന്ന് 58,288.76ലും, നിഫ്റ്റി 101.75 പോയിന്റ് നേട്ടത്തോടെ 17,286.45 ലുമാണ് വ്യാപാരം നടത്തുന്നത്.
വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ പിന്‍വലിക്കലും, ആഗോള വിപണിയിലെ മോശം പ്രവണതകളും മൂലം ഓഹരി വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലായിരുന്നു. 10 മണിക്ക് സെൻസെക്സ് 137.84 പോയിന്റ് താഴ്ന്ന് 57,782.13 ലും, നിഫ്റ്റി 52.75 പോയിന്റ് താഴ്ന്ന് 17,132.95 ലുമെത്തിയിരുന്നു.
അൾട്രാടെക് സിമന്റ്, അപ്പോളോ ഹോസ്പിറ്റൽ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, ബ്രിട്ടാനിയ എന്നീ ഓഹരികൾ ഇപ്പോൾ നഷ്ടത്തിലാണ്.
ബജാജ് ഓട്ടോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്സ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ വിപണികളായ ഹാങ്ങ് സെങ്ങും തയ്‌വാനുമൊഴികെ എല്ലാം നേട്ടത്തില്‍ നീങ്ങുന്നു. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 51.00 പോയിന്റ് ഉയർന്നു 17,264.00 ൽ എത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികള്‍ താരതമ്യേന നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച്ച സെന്‍സെക്സ് 684.64 പോയിന്റ് ഉയര്‍ന്ന് 57,919.97 ലും, നിഫ്റ്റി 171.35 പോയിന്റ് നേട്ടത്തോടെ 17,185.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.59 ശതമാനം ഉയര്‍ന്ന് 92.17 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച് 1,011.23 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.