13 Oct 2022 5:19 AM GMT
Summary
മുംബൈ: നഷ്ടത്തില്‍ അവസാനിച്ച് വിപണി. സെന്‍സെക്‌സ് 390.58 പോയിന്റ് താഴ്ന്ന് 57,235.33 ലും, നിഫ്റ്റി 109.25 പോയിന്റ് ഇടിഞ്ഞ് 17,014.35 ലും വ്യാപാരം അവസാനിപ്പിച്ചു. "റീട്ടെയിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മുകളിൽ തുടരുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന ആശങ്കയാണ്. ഇതിനോടൊപ്പം ഓഗസ്റ്റിൽ വ്യവസായ ഉത്പാദനം കുറഞ്ഞതും വിപണിക്ക് ഗുണകരമല്ല. വരാനിരിക്കുന്ന യു എസ് പണപ്പെരുപ്പ കണക്കുകൾ ഉയർന്നു തന്നെ തുടരും എന്നതിനാൽ ആഗോള വിപണികളിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം," ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ റീസേർച്ച് ഹെഡ് വിനോദ് […]
മുംബൈ: നഷ്ടത്തില്‍ അവസാനിച്ച് വിപണി. സെന്‍സെക്‌സ് 390.58 പോയിന്റ് താഴ്ന്ന് 57,235.33 ലും, നിഫ്റ്റി 109.25 പോയിന്റ് ഇടിഞ്ഞ് 17,014.35 ലും വ്യാപാരം അവസാനിപ്പിച്ചു.
"റീട്ടെയിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മുകളിൽ തുടരുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന ആശങ്കയാണ്. ഇതിനോടൊപ്പം ഓഗസ്റ്റിൽ വ്യവസായ ഉത്പാദനം കുറഞ്ഞതും വിപണിക്ക് ഗുണകരമല്ല. വരാനിരിക്കുന്ന യു എസ് പണപ്പെരുപ്പ കണക്കുകൾ ഉയർന്നു തന്നെ തുടരും എന്നതിനാൽ ആഗോള വിപണികളിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം," ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
ഐടി, ബാങ്കിംഗ് ഓഹരികളുടെ മോശം പ്രകടനം, ദുര്‍ബലമായ ആഭ്യന്തര കണക്കുകള്‍ എന്നിവമൂലം വിപണി നഷ്ട ത്തിലാണ് ആരംഭിച്ചത്. കൂടാതെ കുറെ ദിവസങ്ങളായുള്ള വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം വിപണിയെ ദുര്ബലമാക്കി.
നിഫ്റ്റി 50-ൽ 36 ഓഹരികൾ ഇടിഞ്ഞപ്പോൾ 12 എണ്ണം ഉയർന്നു. 2 എണ്ണം മാത്രം അതെ രീതിയിൽ അവസാനിച്ചു.
ഇന്ന് ഏറ്റവും അധികം നഷ്ടം നേരിട്ടത് ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, എൽ ആൻഡ് ടി, ഓഹരികളാണ്. ഇതിനു പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളും നഷ്ടം നേരിട്ടു.
എച് സി എൽ ടെക്, ഡോ റെഡ്ഡീസ്, നെസ്‌ലെ, ബ്രിട്ടാനിയ, സൺ ഫാർമ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഉയര്‍ന്ന ഭക്ഷ്യോത്പന്ന വില മൂലം റീട്ടെയില്‍ പണപ്പെരുപ്പം അഞ്ചുമാസത്തെ ഉയര്‍ന്ന നിരക്കായ 7.4 ശതമാനത്തിലെത്തിയതും, 18 മാസങ്ങള്‍ക്കിടയില്‍ ഫാക്ടറി ഉത്പാദന കണക്കുകള്‍ താഴ്ന്നതും ആഭ്യന്തര വിപണിക്ക് തിരിച്ചടിയായി.
തുടര്‍ച്ചയായ രണ്ടാമത്തെ മാസം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നത്, വീണ്ടും നിരക്കുയര്‍ത്തലിലേക്ക് നീങ്ങാനുള്ള സമ്മര്‍ദ്ദം ആര്‍ബിഐക്ക് നല്‍കുന്നുണ്ട്.
ഇന്നലെ, സെന്‍സെക്സ് 478.59 പോയിന്റ് ഉയര്‍ന്ന് 57,625.91 ലും, നിഫ്റ്റി 140.05 പോയിന്റ് നേട്ടത്തോടെ 17,123.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി വിപണി വിരങ്ങള്‍ പ്രകാരം ഇന്നലെയും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 542.36 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
അന്താഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.04 ശതമാനം താഴ്ന്ന് 92.41 ഡോളറായി.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ മിഡ്സെഷന്‍ വ്യാപാരത്തില്‍ നഷ്ടത്തിലാണ്. സിങ്കപ്പൂർ എസ് ജി എക്സ്-148. പോയിന്റ് താഴ്ചയിൽ വ്യാപാരം നടക്കുന്നു.
ഇന്നലെ അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.