image

6 Oct 2022 4:40 AM GMT

Stock Market Updates

നേരിയ നേട്ടം കാഴ്ചവെച്ച് വിപണി; സെൻസെക്സ് 58, 222-ൽ

Myfin Editor

നേരിയ നേട്ടം കാഴ്ചവെച്ച് വിപണി; സെൻസെക്സ് 58, 222-ൽ
X

Summary

കൊച്ചി: ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതകള്‍, വിദേശ മൂലധന നിക്ഷേപത്തിന്റെ വരവ് എന്നിവയുടെ പിന്തുണയില്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തോടെ അവസാനിച്ചു. . സെന്‍സെക്സ് 156.63 പോയിന്റ് ഉയര്‍ന്ന് 58,222.10 ലേക്കും, നിഫ്റ്റി 57.80 പോയിന്റ് നേട്ടത്തോടെ 17,331.80 ലേക്കും ഉയർന്നു. എങ്കിലും ഇപ്പോഴും മാന്ദ്യ ഭീതി വിപണിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിഫ്റ്റി 50-ൽ 27 ഓഹരികൾ നേട്ടത്തിൽ അവസാനിച്ചപ്പോൾ 23 എണ്ണം നഷ്ടത്തിലായിരുന്നു. ശ്രീ സിമന്റ്, നെസ്‌ലെ, […]


കൊച്ചി: ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതകള്‍, വിദേശ മൂലധന നിക്ഷേപത്തിന്റെ വരവ് എന്നിവയുടെ പിന്തുണയില്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തോടെ അവസാനിച്ചു.
.
സെന്‍സെക്സ് 156.63 പോയിന്റ് ഉയര്‍ന്ന് 58,222.10 ലേക്കും, നിഫ്റ്റി 57.80 പോയിന്റ് നേട്ടത്തോടെ 17,331.80 ലേക്കും ഉയർന്നു.

എങ്കിലും ഇപ്പോഴും മാന്ദ്യ ഭീതി വിപണിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നിഫ്റ്റി 50-ൽ 27 ഓഹരികൾ നേട്ടത്തിൽ അവസാനിച്ചപ്പോൾ 23 എണ്ണം നഷ്ടത്തിലായിരുന്നു.

ശ്രീ സിമന്റ്, നെസ്‌ലെ, ജെ എസ് ഡബ്ലിയു സ്റ്റീല്‍, ഹിൻഡാൽകോ, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, മാരുതി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.

ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച് ഡി എഫ് സി ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, കോസ്‌പി, തായ്വാൻ, ഷാങ്ഹായ്, ഹോംകോംഗ് എന്നിവ നേട്ടത്തിലാണ് അവസാനിച്ചത്. എന്നാല്‍, സിങ്കപ്പൂർ എസ്വി ജി എക്സ് നിഫ്റ്റി -26.50 പോയിന്റ് നഷ്ടത്തിൽ
17,312.50 ൽ വ്യാപാരം തുടരുന്നു.

യുഎസ് വിപണികള്‍ ഇന്നലെ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ ലണ്ടൻ ഫുട്സീ ചൂവപ്പിൽ അവസാനിച്ചപ്പോൾ പാരീസും ജർമ്മൻ സൂചികകളുമെല്ലാം നേരിയ നേട്ടം കൈവരിച്ചു.

ആഭ്യന്തര വിപണികള്‍ക്ക് ഇന്നലെ ദസ്റ ആഘോഷങ്ങളുടെ ഭാഗമായി അവധിയായിരുന്നു.

ചൊവ്വാഴിച്ച സെന്‍സെക്സ് 1,276.66 പോയിന്റ് ഉയര്‍ന്ന് 58,065.47 ലും, നിഫ്റ്റി 386.95 പോയിന്റ് നേട്ടത്തോടെ 17,274.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങളും, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ചൊവ്വാഴ്ച്ച അറ്റ വാങ്ങലുകാരായിരുന്നു. അതോടൊപ്പം യുഎസ് ഡോളര്‍ സൂചിക പ്രധാന കറന്‍സികള്‍ക്കെതിരെ അല്‍പ്പം കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.13 ശതമാനം ഉയര്‍ന്ന് 93.49 ഡോളറായി.