5 Oct 2022 7:35 AM GMT
Summary
ഇന്‍ഷുറന്‍സ് മേഖലയില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ഐആര്‍ഡിഎഐ. വരും നാളുകളില്‍ പോളിസികളുടെ വ്യാപനം കൂട്ടുന്നതിനും ഓരോ പോളിസിക്കുമുള്ള വിതരണ ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. ഇതിനായി ഭീമാ സുഗം എന്ന ഇ- പ്ലാറ്റ്‌ഫോം തുടങ്ങാനുള്ള പ്രൊപ്പോസലിന് ഐആര്‍ഡിഎഐ അനുമതി നല്‍കി. 2023 ജനുവരിയോടെ എല്ലാ കമ്പനികളും ഈ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരിക്കണമെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്താണ് ഭീമാ സുഗം? ആമസോണ്‍, ഫ്ലിപ് കാർട്ട് തുടങ്ങിയ പ്ലാറ്റ് ഫോമുകളെ അറിയാമല്ലോ. എല്ലാ ഉത്പന്നങ്ങളും […]
ഇന്‍ഷുറന്‍സ് മേഖലയില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ഐആര്‍ഡിഎഐ. വരും നാളുകളില്‍ പോളിസികളുടെ വ്യാപനം കൂട്ടുന്നതിനും ഓരോ പോളിസിക്കുമുള്ള വിതരണ ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. ഇതിനായി ഭീമാ സുഗം എന്ന ഇ- പ്ലാറ്റ്‌ഫോം തുടങ്ങാനുള്ള പ്രൊപ്പോസലിന് ഐആര്‍ഡിഎഐ അനുമതി നല്‍കി. 2023 ജനുവരിയോടെ എല്ലാ കമ്പനികളും ഈ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരിക്കണമെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
എന്താണ് ഭീമാ സുഗം?
ആമസോണ്‍, ഫ്ലിപ് കാർട്ട് തുടങ്ങിയ പ്ലാറ്റ് ഫോമുകളെ അറിയാമല്ലോ. എല്ലാ ഉത്പന്നങ്ങളും ലഭിക്കുന്ന, വിവിധ കമ്പനികളുടെ ഒരേ പോലുള്ളതും വ്യത്യാസമുള്ളതുമായ ഉത്പന്നങ്ങളെ താരതമ്യം ചെയ്ത് വാങ്ങാവുന്ന ഒറ്റ പ്ലാറ്റ്‌ഫോം. ഇതുപോലെ തന്നെയാകും ഭീമാ സുഗം.
ഇവിടെ ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ്, വാഹന, ആരോഗ്യ പോളിസികള്‍ ഇവ ലഭ്യമാകും. എതു കമ്പനിയുടെയും പോളിസികള്‍ പ്രത്യേകതകള്‍ സഹിതം ലഭ്യമാകുന്ന പോര്‍ട്ടലാകും ഇത്. ഇവിടെ നിന്ന് വാങ്ങുന്ന പോളിസികളുടെ വില്‍പന, സര്‍വീസ്, കൂടാതെ ഇന്‍ഷുറന്‍സ് ക്ലെയിം ഇവയെല്ലാം നിയന്ത്രിക്കുന്നത് ഭീമാ സുഗം ആയിരിക്കും.
പോളിസി ബസാര്‍, ബ്രോക്കര്‍മാര്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍ ഇവരാകും ഭീമാ സുഗമിലൂടെയുള്ള പോളിസി വില്‍പന സാധ്യമാക്കുക. ഇവിടെ നിന്ന് വ്യക്തികള്‍ക്ക് ലൈഫ്, മോട്ടോര്‍, ഹെല്‍ത്, ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു.