29 Sep 2022 5:00 AM GMT
Summary
കൊച്ചി: വ്യാപാരത്തിന്റെ ആദ്യഘട്ടത്തിലെ നേട്ടം നിലനിർത്താനാവാതെ തുടർച്ചയായ ഏഴാം സെഷനിലും വിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 188.32 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞു 56,409.96 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 40 .50 പോയിന്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞു 16,818.10 ലും ക്ലോസ് ചെയ്തു. സെൻസെക്സിൽ ഏഷ്യൻ പെയിന്റ്, ടെക്ക് മഹിന്ദ്ര, ടൈറ്റൻ, കൊടക് മഹിന്ദ്ര ബാങ്ക്, ടി സി എസ്, ബജാജ് ഫിനാൻസ്, വിപ്രോ, ബജാജ് ഫിൻസേർവ് എന്നിവ നഷ്ടത്തിലായി. ഐ ടി സി, […]
കൊച്ചി: വ്യാപാരത്തിന്റെ ആദ്യഘട്ടത്തിലെ നേട്ടം നിലനിർത്താനാവാതെ തുടർച്ചയായ ഏഴാം സെഷനിലും വിപണി നഷ്ടത്തിൽ അവസാനിച്ചു.
സെൻസെക്സ് 188.32 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞു 56,409.96 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 40 .50 പോയിന്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞു 16,818.10 ലും ക്ലോസ് ചെയ്തു.
സെൻസെക്സിൽ ഏഷ്യൻ പെയിന്റ്, ടെക്ക് മഹിന്ദ്ര, ടൈറ്റൻ, കൊടക് മഹിന്ദ്ര ബാങ്ക്, ടി സി എസ്, ബജാജ് ഫിനാൻസ്, വിപ്രോ, ബജാജ് ഫിൻസേർവ് എന്നിവ നഷ്ടത്തിലായി.
ഐ ടി സി, ഡോ. റെഡ്ഢി, ടാറ്റ സ്റ്റീൽ, സൺ ഫാർമ, നെസ്‌ലെ എന്നിവ നേട്ടത്തിൽ അവസാനിച്ചു.
ഏഷ്യൻ വിപണിയിൽ, സിയോൾ ടോക്കിയോ എന്നിവ മുന്നേറിയപ്പോൾ ഷാങ്ങ്ഹായ് , ഹോംഗ് കോങ്ങ് വിപണികൾ നഷ്ടത്തിൽ അവസാനിച്ചു.
യൂറോപ്പ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം ചെയ്തു കൊണ്ടിരിക്കുന്നത്
യു എസ് വിപണി ശക്തമായ തിരിച്ചു വരവ് നടത്തി ലാഭത്തിലാണ് ഇന്നലെ വ്യപാരം അവസാനിപ്പിച്ചത്.
ക്രൂഡ് ഓയിൽ വില 0.45 ശതമാനം ഇടിഞ്ഞു ബാരലിന് 88.92 ഡോളറായി.
വിദേശ നിക്ഷേപകർ ബുധനാഴ്ച 2,772.49 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.