28 Sep 2022 6:18 AM GMT
Summary
തുടര്‍ച്ചയായ ആറാം സെഷനിലും കുത്തനെ ഇടിഞ്ഞു വിപണി. ആഗോള വിപണികളിലെ ദുര്‍ബലതയും, വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും തുടരുന്നതിനാല്‍ ഇന്നും സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു. സെന്‍സെക്‌സ് 509 .24 പോയിന്റ് അഥവാ 0.89 ശതമാനം ഇടിഞ്ഞു 56,598.28 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 148.80 പോയിന്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞു 16,858.60 യിലും ക്ലോസ് ചെയ്തു. സെന്‍സെക്‌സില്‍, ഐ ടി സി. ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് […]
തുടര്‍ച്ചയായ ആറാം സെഷനിലും കുത്തനെ ഇടിഞ്ഞു വിപണി. ആഗോള വിപണികളിലെ ദുര്‍ബലതയും, വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും തുടരുന്നതിനാല്‍ ഇന്നും സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു.
സെന്‍സെക്‌സ് 509 .24 പോയിന്റ് അഥവാ 0.89 ശതമാനം ഇടിഞ്ഞു 56,598.28 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 148.80 പോയിന്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞു 16,858.60 യിലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സില്‍, ഐ ടി സി. ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച് ഡി എഫ് സി, എച് ഡി എഫ് സി ബാങ്ക് എന്നിവ നഷ്ടത്തിലായി. ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഡോ. റെഡ്ഢി, പവര്‍ ഗ്രിഡ് എന്നിവ നേട്ടത്തില്‍ അവസാനിച്ചു.
ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ങ്ഹായ്, ഹോംഗ്‌കോങ് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യന്‍ വിപണിയും നഷ്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്.
'വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വിറ്റഴിക്കുന്ന സാഹചര്യത്തില്‍, ആഭ്യന്തര വിപണിയിലെ ഉയര്‍ന്ന പ്രീമിയവും നിക്ഷേപകരില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ശക്തമായ അടിസ്ഥാന ഘടകങ്ങളാല്‍ ആഭ്യന്തര വിപണി ഉറച്ചതാണെങ്കിലും, ലോകമെമ്പാടുമുള്ള മാന്ദ്യഭീതി വിപണിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്,' ജിയോ ജിത് ഫിനാന്‍ഷ്യല്‍ റിസേര്‍ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.
ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.08 ശതമാനം ഇടിഞ്ഞു ബാരലിന് 86.20 ഡോളറായി. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 2,823.96 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.