26 Sep 2022 3:42 AM GMT
Summary
ഡെല്‍ഹി: ഹര്‍ഷ എഞ്ചിനിയേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ ഇന്ന് ഇഷ്യു വിലയായ 330 രൂപയേക്കാളും 36 ശതമാനത്തിലധികം നേട്ടത്തില്‍ ലിസ്റ്റ് ചെയ്തു. ഓഹരികള്‍ ഇഷ്യു വിലയെക്കാളും 34.54 ശതമാനം നേട്ടത്തില്‍ 444 രൂപയിലാണ് ബിഎസ്ഇല്‍ വ്യാപാരം ആരംഭിച്ചത്. പിന്നീട് ഇത് 46.87 ശതമാനം ഉയര്‍ന്ന് 484.70 രൂപയിലേക്ക് എത്തി. എന്‍എസ്ഇല്‍ ഓഹരികള്‍ 36.36 ശതമാനം നേട്ടത്തില്‍ 450 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഹര്‍ഷ എഞ്ചിനീയേഴ്‌സ് ഇന്റര്‍നാഷണലിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) 74.70 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തിരുന്നു. ഒരു […]
ഡെല്‍ഹി: ഹര്‍ഷ എഞ്ചിനിയേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ ഇന്ന് ഇഷ്യു വിലയായ 330 രൂപയേക്കാളും 36 ശതമാനത്തിലധികം നേട്ടത്തില്‍ ലിസ്റ്റ് ചെയ്തു.
ഓഹരികള്‍ ഇഷ്യു വിലയെക്കാളും 34.54 ശതമാനം നേട്ടത്തില്‍ 444 രൂപയിലാണ് ബിഎസ്ഇല്‍ വ്യാപാരം ആരംഭിച്ചത്. പിന്നീട് ഇത് 46.87 ശതമാനം ഉയര്‍ന്ന് 484.70 രൂപയിലേക്ക് എത്തി.
എന്‍എസ്ഇല്‍ ഓഹരികള്‍ 36.36 ശതമാനം നേട്ടത്തില്‍ 450 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
ഹര്‍ഷ എഞ്ചിനീയേഴ്‌സ് ഇന്റര്‍നാഷണലിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) 74.70 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്തിരുന്നു. ഒരു ഷെയറിന് 314-330 രൂപയായിരുന്നു വില.
പ്രിസിഷന്‍ ബെയറിംഗ് കേജുകളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് കമ്പനി. ഗുജറാത്തിലെ ചങ്ങോദര്‍, മൊറയ്യ, ചൈനയിലെ ചാങ്ഷു, റൊമാനിയയിലെ ഗിംബവ് ബ്രാസോവ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അഞ്ച് നിര്‍മ്മാണ സൗകര്യങ്ങളാണ് കമ്പനിക്കുള്ളത്.