22 Sept 2022 12:00 AM
Summary
മുംബൈ: യുഎസ് ഫെഡിന്റെ പലിശ നിരക്ക് വര്‍ധനയ്ക്ക് ശേഷം ദുര്‍ബലമായ ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണികളിലെ ആദ്യ ഘട്ട വ്യാപാരം ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 483.71 പോയിന്റ് ഇടിഞ്ഞ് 58,973.07 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 137.95 പോയിന്റ് താഴ്ന്ന് 17,580.40 ലെത്തി. ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോജീസ്, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു. യുഎസ് ഫെഡ് ബുധനാഴ്ച്ച 75 […]
മുംബൈ: യുഎസ് ഫെഡിന്റെ പലിശ നിരക്ക് വര്‍ധനയ്ക്ക് ശേഷം ദുര്‍ബലമായ ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണികളിലെ ആദ്യ ഘട്ട വ്യാപാരം ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്സ് ആദ്യഘട്ട വ്യാപാരത്തില്‍ 483.71 പോയിന്റ് ഇടിഞ്ഞ് 58,973.07 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 137.95 പോയിന്റ് താഴ്ന്ന് 17,580.40 ലെത്തി.
ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോജീസ്, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.
യുഎസ് ഫെഡ് ബുധനാഴ്ച്ച 75 ബിപിഎസ് (0.75 ശതമാനം) പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇന്നലെ വൈകുന്നേരമായിരുന്നു. ഇതോടെ മൊത്ത ഫെഡിന്റെ പലിശ നിരക്ക് 3.00 ശതമാനം മുതല്‍ 3.25 ശതമാനം എന്ന ശ്രേണിയിലേക്ക് ഉയര്‍ന്നു. പണപ്പെരുപ്പം ശക്തമായ സാഹചര്യത്തില്‍ ഇതിന്റെ പ്രതിരോധത്തിനായി 2023 ല്‍ 4.60 ശതമാനം വരെ ഉയരും. ഇതിന് മുമ്പ് ഈ വര്‍ഷാവസാനത്തോടെ അതിന്റെ പോളിസി നിരക്ക് 4.40 ശതമാനം ആയി ഉയരുമെന്നുതിയ പ്രവചനങ്ങള്‍ കൂടുതല്‍ വലിയ വര്‍ധന വരുമെന്ന് സൂചന നല്‍കുന്നു.
ഹിന്ദുസ്ഥാൻ യുണിലിവർ, ഐഷർ മോട്ടോർസ്, ഐ ടി സി മാരുതി, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
മറ്റ് ഏഷ്യന്‍ ഓഹരി വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികള്‍ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.
'ഫെഡിന്റെ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയും, നിരക്ക് വര്‍ധന ഇനിയുമുണ്ടാകുമെന്ന സന്ദേശത്തിന്റെ ആവര്‍ത്തനവും പ്രതീക്ഷിച്ച നിലയില്‍ തന്നെയാണ്. ഫെഡ് നിരക്ക് 4.6 ശതമാനമാകാന്‍ സാധ്യതയുണ്ടെന്ന സൂചന വിപണി പ്രതീക്ഷകളേക്കാള്‍ കൂടുതലാണ്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. നിലവില്‍ ആഗോളതലത്തില്‍ നിന്ന് അപകടസാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രകടനം മികച്ച രീതിയില്‍ തുടരുമോ എന്നതാണ് ഇന്ത്യന്‍ വിപണി വീക്ഷണത്തില്‍ നിന്നുയരുന്ന വലിയ ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ 262.96 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 59,456.78 എന്ന നിലയിലെത്തി. നിഫ്റ്റി 97.90 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 17,718.35 ലും ക്ലോസ് ചെയ്തു. ബ്രെന്റ് ക്രൂഡ് ബാരലിന് 0.50 ശതമാനം ഉയര്‍ന്ന് 90.27 ഡോളറിലെത്തി.
ബിഎസ്ഇയില്‍ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐകള്‍) രണ്ട് ദിവസത്തെ വാങ്ങലിന് ശേഷം ബുധനാഴ്ച 461.04 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
'യുഎസ് ഫെഡ് പ്രതീക്ഷിച്ചതുപോലെ പോളിസി നിരക്കുകള്‍ 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു, എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് ഫെഡിന്റെ പ്രസ്താവന വിപണി വികാരത്തെ സാരമായി ബാധിച്ചു. ഇത് യുഎസ് വിപണികളുടെ കുത്തനെയുള്ള ഇടിവിന് കാരണമായി,' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.