Summary
ഐ ടി, ഫാർമ മേഖലകളിലെ ഓഹരികളിൽ ഉണ്ടായ വില്പന സമ്മർദ്ദത്തെ തുടർന്ന് വിപണി കഴിഞ്ഞ ആഴ്ച, നഷ്ടത്തിലാണ് അവസാനിച്ചത്. യുഎസ്സ് ഉപഭോക്തൃ വിലക്കയറ്റ കണക്കുകൾ പ്രതീക്ഷിച്ചതിലും ഉയർന്നത് മൂലം ഫെഡറൽ റിസർവ് കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. അതാണ് വൻ തോതിലുള്ള വിറ്റഴിക്കലിന് കാരണം . കർശനമായ പണ നയം ദീർഘ കാലത്തേക്ക് തുടർന്നാൽ യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോയേക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു. ഇത് യുഎസ് ഡോളറിന്റെയും ട്രഷറി ആദായത്തിന്റെയും സുരക്ഷ തേടാൻ ആഗോള നിക്ഷേപകരെ നിർബന്ധിതരാക്കി. ആഴ്ചയുടെ തുടക്കത്തിൽ […]
ഐ ടി, ഫാർമ മേഖലകളിലെ ഓഹരികളിൽ ഉണ്ടായ വില്പന സമ്മർദ്ദത്തെ തുടർന്ന് വിപണി കഴിഞ്ഞ ആഴ്ച, നഷ്ടത്തിലാണ് അവസാനിച്ചത്. യുഎസ്സ് ഉപഭോക്തൃ വിലക്കയറ്റ കണക്കുകൾ പ്രതീക്ഷിച്ചതിലും ഉയർന്നത് മൂലം ഫെഡറൽ റിസർവ് കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. അതാണ് വൻ തോതിലുള്ള വിറ്റഴിക്കലിന് കാരണം . കർശനമായ പണ നയം ദീർഘ കാലത്തേക്ക് തുടർന്നാൽ
യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോയേക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു. ഇത് യുഎസ് ഡോളറിന്റെയും ട്രഷറി ആദായത്തിന്റെയും സുരക്ഷ തേടാൻ ആഗോള നിക്ഷേപകരെ നിർബന്ധിതരാക്കി.
ആഴ്ചയുടെ തുടക്കത്തിൽ ഇന്ത്യൻ വിപണികൾ പ്രതിരോധം പ്രദർശിപ്പിച്ചെങ്കിലും, പിന്നീട് കുത്തനെ ഇടിഞ്ഞു. തുടർന്നുള്ള സെഷനുകളിൽ, നീണ്ട മൂല്യ നിർണയങ്ങളും, ആഗോള ആശങ്കകളും ഉയർന്ന തലങ്ങളിൽ ലാഭം എടുക്കുന്നതിന് കാരണമായി. നിഫ്റ്റി, കഴിഞ്ഞാഴ്ച 1 .70 ശതമാനം നഷ്ടത്തിലായപ്പോൾ സെൻസെക്സ് 1 .59 ശതമാനവും നഷ്ടത്തിലായി.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം, ഓഹരിയുടമകളുടെ മൂല്യത്തെ കനത്ത നാശത്തിൽ നിന്ന് സംരക്ഷിക്കുന്നത് ഉയരുന്ന ഡോളർ വില മാത്രമാണ്. ഈ വർഷം ആഗോള ഓഹരികൾക്ക് 23 ട്രില്യൺ ഡോളറിൻറെ നഷ്ടമാണ് ഇതുവരെ ഉണ്ടായത്. സിറ്റി ഗ്രൂപ്പിൻറെ അഭിപ്രായത്തിൽ, യു എസ് കറൻസിക്ക്, റിസ്ക് അസ്സറ്റുകളുമായി ഒരു വിപരീത ബന്ധമായതിനാൽ വർഷത്തിന്റെ അവസാനമെങ്കിലും കാര്യങ്ങൾ അനുകൂലമാകുമെന്നാണ് കരുതുന്നത്. യു എസ് ഡോളറിൽ ആശ്രയിക്കുന്നതാണ് ഒരേയൊരു മാർഗമെന്ന് സിറ്റി ഗ്രൂപ്പിലെ സ്ട്രാറ്റജിസ്റ്റ് ജാമി ഫാഹി, ആദം പിക്കറ്റ് എന്നിവർ പറഞ്ഞു. യു എസ് പണപ്പെരുപ്പം ഗണ്യമായി കുറയുന്നതിന് വലിയ മാന്ദ്യം നേരിടേണ്ടി വരും. ഇത് കോർപറേറ്റ് ലാഭത്തിലും ഇക്വിറ്റികളിലും ദീർഘ കാലത്തേക്കുള്ള ഇടിവിലേക്കാണ് നയിക്കുക എന്നും അവർ കൂട്ടിചേർത്തു.
ഭക്ഷ്യ വില കയറ്റം മൂലം ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക ഓഗസ്റ്റ് മാസത്തിൽ 7 ശതമാനമായി ഉയർന്നു. ജൂലൈ മാസത്തിൽ ഇത് 6 .71 ശതമാനമായിരുന്നു. ആർ ബി ഐയുടെ പരിധിയായ 2 മുതൽ 6 ശതമാനത്തിൽ നിന്നും തുടർച്ചയായ എട്ടാം മാസവും ഉയർന്നാണ് ഇത് തുടരുന്നത്. ആർ ബി ഐ, വരുന്ന പണ നയ മീറ്റിംഗിൽ റീപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇതേ സമയം, ഇന്ത്യ റേറ്റിംഗ്, ഏപ്രിൽ - ജൂൺ പാദത്തിലെ ജി ഡി പി കണക്കുകൾ പുറത്തു വന്നതിനു പിന്നാലെ നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന പ്രവചനം 7 ശതമാനത്തിൽ നിന്നും 6 .9 ശതമാനമാക്കി കുറച്ചു. ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ചും, നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രവചനം 7 .8 ശതമാനത്തിൽ നിന്നും 7 ശതമാനമാക്കി കുറച്ചു. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി ഡി പി 6.7 ശതമാനമാകുമെന്നും ഫിച് പ്രതീക്ഷിക്കുന്നു. ഇതിനു മുൻപ് 7.4 ശതമാനമാകുമെന്നാണ് പ്രവചിച്ചിരുന്നത്.
യു എസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും പ്രധാന വരുമാനം ലഭിക്കുന്ന ഐ ടി ഓഹരികളിൽ വലിയ വില്പന സമ്മർദ്ദമമുണ്ടായി. ഈ ആഴ്ച, ഇൻഫോസിസ് 8.78 ശതമാനം ഇടിഞ്ഞു. ടെക്ക് മഹിന്ദ്ര 8.19 ശതമാനവും, ടി സി എസ് 6.49 ശതമാനവും, എച് സി എൽ ടെക്ക് 5.36 ശതമാനവും, വിപ്രോ 3.68 ശതമാനവും കുറച്ചു.
ഗോൾഡ്മാൻ സാച്ച്‌സിലെ അനലിസ്റ്റുകൾ ടി സി എസ് ഇൻഫോസിസ്, ടെക് മഹിന്ദ്ര എന്നിവയുൾപ്പെടെയുള്ള മുൻ നിര ഐ ടി സ്ഥാപങ്ങളെ റേറ്റിംഗ് കുറച്ചു.